പോരാടുവാൻ നേരമായിന്നു കൂട്ടരെ പ്രീതിരോധമാർഗ്ഗത്തിലൂടെ ഒഴിവാക്കിടാം സ്നേഹസന്ദർശനം നമ്മുക്കൊഴിവാക്കിടാം ഹസ്‌തദാനം അൽപകാലം നാം ആകാതിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതതില്ലാതെ നടക്കുന്ന സോദരേ കേൾക്കുക നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല - ഒരു ജനതയെ തന്നെയല്ലല്ലോ ? ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിച്ചിടാതെ ആശ്വാസമാകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസോടെ ഈ ലോകനന്മയ്ക്കുവേണ്ടി നിന്നീടാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത