ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/ പ്രകൃതിയുടെ ഭാവി

പ്രകൃതിയുടെ ഭാവി

ബൂം.... ബൂം.... ഈ ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്. അത് വേറെയൊന്നുമല്ലയിരുന്നു മേൽക്കൂരയിലെ ഷീറ്റിന്റെ മുകളിൽ തേങ്ങ വീണതായിരുന്നൂ. ഞാൻ മുറിയിൽ നിന്ന് പുറത്ത് വന്ന് നോക്കിയപ്പോൾ അടുക്കളയിൽ വെളിച്ചം ഉണ്ട് അന്നേരമാണ് ഞാൻ സമയം നോക്കുന്നത് സമയം ആറുമണിയോടടുത്തിരുന്നു. ഉമ്മയാണ് അടുക്കളയിലെ വെളിച്ചം ഇട്ടതെന്ന് തോന്നുന്നു ഉമ്മ പാൽ കറക്കാൻ പോയതാവും . ഞാൻ നേരെ അടുക്കള ഭാഗത്തേക്ക് പോയി ഇരുന്നു ഉമ്മ പാലും കറന്ന് അടുക്കളയിലേക്ക് കേറി വരുന്നുണ്ടായിരുന്നു. ഉമ്മ എന്നോട് പല്ല് തെപ്പോക്കെ കഴിഞ്ഞോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഇല്ലാന്ന് അന്നേരം ഉമ്മ പറഞ്ഞു ഞാൻ ചായ വെച്ച് തരാം പോയി പല്ലോക്കെ തേച്ചു വാ എന്ന് ഞാൻ അവിടെ നിന്നും എണീറ്റ് പല്ല് തേക്കാൻ പോയി. പല്ലുതേപ്പൊക്കെ കഴിഞ്ഞു വന്നപ്പോ ചായ മേശപുറത്തുണ്ട് ഉമ്മ രാവിലത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുകയായിരുന്നു. അങ്ങനെ ചായ ഒക്കെ കുടിച്ച്‌ ഇരുന്ന് നേരം വെളുത്തതറിഞ്ഞില്ല . ഭക്ഷണമൊക്കെ തയ്യാറാക്കി പുല്ലിന് പോകാനുള്ള പരിപാടിയിലാണ് ഉമ്മ. ഞാൻ ഉമ്മനോട് ചോദിച്ചു ഞാനും വരട്ടെ എന്ന്. ഉമ്മ പറഞ്ഞു മോളെ കുറച്ച് കഴിയുമ്പോ നല്ല വയിലായിരിക്കും മോളെ ഇവിടെ ഇരിന്നോ എന്ന് ഞൻ ഉമ്മണോട് പറഞ്ഞു സാരമില്ല ഞാനും വരാം. കുറച്ച് അകലെ ഉള്ള പറമ്പിലാണ് സാധാരണ ഉമ്മ പുല്ലിന് പോകാറുള്ളത് അവിടേക്ക് നടക്കാൻ തുടങ്ങി. പോകുന്ന വഴി ആണ് തോട് അതൊക്കെ കടന്നു വേണം പോകാൻ തോടൊക്കെ ആകെ വരണ്ട് കിടക്കുന്നത് ഞാൻ കണ്ടൂ വേനലവധി തുടുങ്ങുന്നതിന് മുമ്പ് തന്നെ വെള്ളമെല്ലാം വറ്റിതുടങ്ങിയിരിന്നൂ ഉമ്മ അതൊക്കെ പറഞ്ഞുകൊണ്ടാണ് പോകുന്നത് അങ്ങനെ ഞാനും ഉമ്മയും പുല്ലരിയാറുള്ള പറമ്പിലെത്തി. ആ പറമ്പിന് അപ്പുറം പരന്ന് കിടക്കുന്ന വയലാണ് രാവിലത്തെ ഇളം വെയിലും ദൂരെ ദൂരെയായി പുല്ല് തിന്നാൻ കെട്ടിയ പശുക്കളും നെൽമണി കൊത്തി തിന്നുന്ന പ്രാവുകളും മൊത്തത്തിൽ നല്ല രസമുണ്ട് കാണാൻ. ഉമ്മ പുല്ലരിയാൻ തുടങ്ങി ഞാൻ കുറച്ച് ഇപ്പുറത്തായി അവിടെ ഇരുന്നു.ഓരോ കാര്യങ്ങൾ സംസാരിക്കുന്ന ഇടയിൽ ഞാൻ ഉമ്മയോട് ചോദിച്ചു ഉമ്മാന്റെ കുട്ടിക്കാലത്ത് ഇത് പോലെയായിരുന്നോന്ന്. ഉമ്മ എന്നോട് ചോദിച്ചു എങ്ങിനെ ആണോന്ന നീ ചോദിച്ചത്. അല്ല ഇതുപോലെ ഭയങ്കര ചൂടും വരൾച്ചയും മഴക്കാലത്ത് വെള്ളപൊക്കം അങ്ങനെ ഒക്കെ ആയിരുന്നോന്ന് . ഉമ്മ പുല്ലരിഞ്ഞ് കൊണ്ട് തന്നെ പറയാൻ തുടങ്ങി ഞാൻ നിന്നെപ്പോലെയായിരുന്ന സമയത്ത് ഇങ്ങനെ ഒന്നുമായിരുന്നില്ല ഇത്ര ചൂടൊ വെള്ളപ്പൊക്കമോ പോയിട്ട് വരൾച്ച തന്നെ കുറവായിരുന്നു. പക്ഷെ ഇപ്പോ അതാണോ അവസ്ഥ വരൾച്ചയും വെള്ളപ്പൊക്കവും എല്ലാം ഒരു വർഷം തന്നെ. എല്ലാം നമ്മളുടെ പ്രവർത്തിക്കുള്ള പാരിദോശികാ. ഞാൻ ചോദിച്ചു ഉമ്മ എന്താ ഉദ്ദേശിച്ചതെന്ന് . ഉമ്മ പുല്ലരിഞ്ഞ ക്ഷീണത്തിൽ എൻ്റെയടുത്തായി വന്നിരുന്നു എന്നിട്ട് വീണ്ടും പറയാൻ തുടങ്ങി. പണ്ടുള്ള പോലെ മരങ്ങളോ കുന്നുകളോ ഇപ്പോ നമുക്ക് കാണാൻ പറ്റുവോ എല്ലാം നമ്മൾ നശിപ്പിച്ചില്ലേ അതിൻ്റെ ഫലമാണ് ഇതൊക്കെ എന്നാണ് ഞാൻ പറഞ്ഞത്. അപ്പൊ ഇനി കുറെ കാലം കഴിഞ്ഞ ഇതിലും മോശമാവില്ലെ ഞാൻ ഉമ്മാനോട് ചോദിച്ചു. ഉമ്മ വീണ്ടും പറഞ്ഞു തുടങ്ങി ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്ന പലതും ഇന്ന് കാണാനോ കിട്ടാനോ ഇല്ല. പല ജീവികളും പച്ചിലകളും മരങ്ങളും നശിച്ചു. തുമ്പി , മണ്ണിര യെല്ലം പോലെ അപ്പോ ഇനി വരുന്ന കാലത്ത് ഇപ്പോ നമ്മൾ കാണുന്ന പലതും ഇല്ലാത്താവും അല്ലെങ്കിൽ മനുഷ്യൻ നശിപ്പിക്കും. മനുഷ്യൻ നശിപ്പിക്കുന്നതിൻ്റെ പ്രതികരണമാണ് പ്രകൃതി വെള്ളപ്പൊക്കമായൊക്കെ നമുക്ക് തിരിച്ച് തരുന്നത് ഇത്രയും പറഞ്ഞ് ഉമ്മ പുല്ലരിയാൻ തുടങ്ങി. ഞാൻ ഉമ്മ പറഞ്ഞതിനെ കുറിച്ച് അലോചിച്ചിരുന്നു ഇങ്ങനെ പോയാൽ അധികം വൈകാതെ ഭൂമി നശിക്കില്ലെ എന്നൊക്കെ അലോചിച്ച് സമയം പോയതറിഞ്ഞില്ല ഉമ്മാൻ്റെ പുല്ലരിയൽ ഒക്കെ കഴിഞ്ഞ് ഉമ്മ വീട്ടിലേക്ക് പോകാൻ എന്നെ വിളിച്ചു അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി....... ഗുണപാഠം: *ഓർക്കുക ഇന്ന് നാം ജീവിക്കുന്ന ലോകം നാളേക്കു കൂടിയുള്ളതാണ് പ്രകൃതിയെ നശിപ്പിക്കാതിരിക്കുക തന്നാൽ ആവുന്നത് ഭൂമിക്ക് വേണ്ടി ചെയ്യുക..........

നാജിയ കെ പി
7സി ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ