പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/COVID 19

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nimesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= COVID 19 | color= 4 }}ലോകത്തെ മരണഭീത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
COVID 19
ലോകത്തെ മരണഭീതിയിലാക്കിയ കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നത് കോവിഡ് 19 എന്ന പേരിലാണ്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപെട്ട വൈറസാണ് ലോകമെങ്ങും പടർന്ന് പിടിച്ചത്. കൊറോണ വൈറസ് പൊതുവെ കണ്ടുവരുന്നത് മ‍‍ൃഗങ്ങളിൽ ആണ് (എലി, നായ, പൂച്ച, ടർക്കി, കുതിര, പന്നി) ഇത്തരം വൈറസുകൾ മ‍‍ൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരും. കൂടാതെ പ്രതിരോധ ശക്തി കുറഞ്ഞവരിലും ഒട്ടും ശുചിത്വം പാലിക്കാത്തവരിലും വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും.

രോഗലക്ഷണങ്ങൾ

   • രണ്ടോ നാലോ ദിവസം നീണ്ടുനിൽക്കുന്ന പനി .
   • ജലദോഷം, തുമ്മൽ.
   • ക്ഷീണം, ചുമ.
   • തൊണ്ട വേദന.

വൈറസ് വ്യപിക്കുന്നത് എങ്ങനെ?

   • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന തുള്ളികളിലെ വൈറസ് ആളുകളിൽ നിന്ന് മറ്റു ആളുകളിലേക്ക് പകരുന്നു.
   • വൈറസ് സാനിധ്യം ഉള്ള ആളുകളെ സ്പർശിക്കുമ്പോഴും അടുത്ത് ഇടപഴകുമ്പോഴും ഹസ്തദാനം നൽകുമ്പോഴും പകരാം.
   • വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാനിധ്യം ഉണ്ടാകാം, ആ വസ്തുകളിൽ മറ്റൊരാൾ സ്പർശിച്ച് പിന്നീട് കണ്ണിലോ മൂക്കിലോ മറ്റോ തൊട്ടാലും രോഗം പടരും.

വൈറസ് വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ

   • പരിഭ്രാന്തരാവാതിരിക്കുക.
   • കൈകൾ സോപ്പുംവെള്ളവും, 70% ആൾക്കഹോളും ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ അടിക്കടി ശുചിത്വപ്പെടുത്തുക.
   • കൈകൾ ശുചിത്വപ്പെടുത്താതെ കണ്ണും മൂക്കും വായയും തൊടാതിരിക്കുക.
   • സാമൂഹിക അകലം പാലിക്കുക അഥവാ ആൾകൂട്ടം ഒഴിവാക്കുക.
   • പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, മാസ്ക് കൈകൾ കൊണ്ട് തൊടാതിരിക്കുക.
   • മാസ്കുകൾ ഉപയോഗിച്ചതിനു ശേഷം കത്തിച്ചുകളയുക.

ചികിൽസ കോവിഡ് 19 നെ മഹാവ്യാധിയെ ചെറുക്കാൻ പ്രതിരോധ കുത്തിവെയ്പ്പ് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് സത്യം. എന്നാൽ ഇതിന്റെ പരിഹാരമായി മലേരിയ ചികിൽസിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്യൂൻ ആണ് രോഗമുക്തിക്കായി പരീക്ഷിച്ചു വരുന്നത് അത് ഒരു പരിധി വരെ വിജയം കണ്ടെത്താൻ സാധിച്ചു.

എഡ്‌ലിൻ .പി .സീനജ്
3A പാലയാട് ബേസിക് യു .പി സ്കൂൾ ,തലശ്ശേരി സൗത്ത് കണ്ണൂർ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം