ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക് ഒറ്റക്കെട്ടായി

17:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം നമുക്ക് ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം നമുക്ക് ഒറ്റക്കെട്ടായി

ഇന്ന് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ് രോഗ പ്രതിരോധം. ഇതിന്റെ പശ്ചാത്തലത്തിൽ ഒരുപാടു പേർ രാപകലില്ലാതെ രോഗപ്രതിരോധ രംഗത്ത് പ്രവർ ത്തിക്കുന്നുണ്ട്. എല്ലാവരും സംഘടിതമായി ചെറുത്തു നിന്നാലേ രോഗപ്രതിരോധം അതിന്റെ എല്ലാ അർത്ഥത്തിലും സാധ്യമാകൂ.

അതിന് നമുക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാനാവുന്നത് അവരവരുടെ വീടുകളിൽ തന്നെ കഴിയുക എന്നതാണ്. വീട്ടിലിരിക്കുന്നത് രോഗവ്യാപനം കുറക്കുകയും രോഗപ്രതിരോധം സാധ്യമാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വവും പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് നാം വ്യക്തി ശുചിത്വം പാലിക്കുകയും മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം.

എന്നാൽ ഇത്രയധികം മുൻകരുതൽ എടുത്തിട്ടും ഇപ്പോഴും പലർക്കും ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടില്ല. ചിലർ അറിഞ്ഞു കൊണ്ടു തന്നെ പുറത്തിറങ്ങുകയും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ളവർ ഓർക്കേണ്ടത് നാം നമ്മുടെ നാശത്തിലേക്കുള്ള വഴിയൊരുക്കുകയാണ് എന്നതാണ്. തുടക്കത്തിലേ പ്രതിരോധിച്ചില്ലെങ്കിൽ ഇത് വലിയൊരു വിപത്തായേക്കാം.

വളരെ എളുപ്പമായ രീതികളിലൂടെ നമുക്ക് കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാം. ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കുമെന്ന് നമുക്ക് ഈ നിമിഷത്തിൽ പ്രതിജ്ഞയെടുക്കാം. നമുക്കും പ്രതിരോധത്തിന്റെ കാവലാളാകാം. ഈ അവസ്ഥ പെട്ടെന്ന് മാറും. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

റിതുവർണ
10 ജി.എച്ച്.എസ്.എസ്.പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം