ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
ഒരു കാട്ടിൽ കൊറോണ വൈറസ് എന്ന് പേരുള്ള വൈറസും ഒരു പാമ്പും ഉണ്ടായിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം പാമ്പിന് കടുത്ത ചുമ ഉണ്ടായി അതിനൊപ്പം ചെറിയ പനിയും ഉണ്ടായിരുന്നു. പാമ്പ് അത് കാര്യമാക്കാതെ നടന്നു. അങ്ങിനെ ചുമയും പനിയും കൂടി വന്നു. അങ്ങിനെ അവർ രണ്ടുപേരും ആശുപത്രിയിലേക്ക് പോയി അപ്പോൾ ഡോക്ടർ പാമ്പിനോട് പറഞ്ഞു. ഈ കൂട്ടുകാരൻ നിന്റെ കൂടെ ഉള്ളടത്തോളം കാലം നിന്റെ രോഗം മാറുകയില്ല. നീ മരിക്കാനും സാധ്യതയുണ്ട്. അപ്പോൾ പാമ്പ് പറഞ്ഞു അത് എന്തുകൊണ്ടാണ് ഡോക്ടർ? ഡോക്ടർ പറഞ്ഞു ഇവൻ ഒരു വൈറസ് ആണ് ജീവനുള്ള ശരീരത്തിൽ ഇവൻ പ്രവേശിച്ച് അവരെ നശിപ്പിക്കും. മനുഷ്യരിലേക്കും അത് ബാധിക്കും. ഇതുകേട്ട് പാമ്പും കൊറോണയും വിഷമിച്ച് ആശുപത്രിയിൽ നിന്നും മടങ്ങി തിരികെ കാട്ടിലെത്തി. കൊറോണ പറഞ്ഞു ഞാൻ കാരണം നീ നശിക്കരുത്. ഞാൻ പോവുകയാണ് അപ്പോൾ പാമ്പ് പറഞ്ഞു നിന്നെ പിരിയാൻ എനിക്കാവില്ല. നമ്മൾ ഉറ്റ ചങ്ങാതിമാരല്ലേ നീ പോകരുത്. അങ്ങനെ പാമ്പ് കൊറോണയെ പിടിച്ചുനിർത്തി.
       കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ വൈറസ് മനുഷ്യരിലേക്കും ബാധിച്ചു. അങ്ങനെ മനുഷ്യരിൽ പലരും മരിച്ചു വീഴാൻ തുടങ്ങി. ഒരുപാട് മനുഷ്യരിലേക്ക് ബാധിച്ചു. മനുഷ്യരുടെ എണ്ണം കുറഞ്ഞു വന്നു. അങ്ങനെ ഇത് ലോകത്തെ വളരെ നാശത്തിലേക്ക് നയിച്ചു...
മുഹമ്മദ് ഷഹ്ബാൻ.കെ
3 എ GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ