ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ സ്വത്ത്

21:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നമ്മുടെ സ്വത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി നമ്മുടെ സ്വത്ത്

സുന്ദരമായ പരിസ്ഥിതി ദൈവദാനം ആണ് നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട് ശ്വസിക്കാൻ ആവശ്യമായ വായു ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു ഇത്രയും ഫലഭൂയിഷ്ഠമായ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് ഇതിനുവേണ്ടി മനുഷ്യൻ പാരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി ഭൂമിയുടെ ചൂടിന്റെ വർധനയെ തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാകണം ചെയ്യേണ്ടത് മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചും ജലാശയങ്ങൾ മലിനമാകാതെയും പരിപാലിക്കുക വായുമലിനീകരണം നടത്താതെയും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം ഭൂമിയിൽ മരങ്ങൾ വർദ്ധിക്കുന്നതോടെ ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകുന്നു പരിസ്ഥിതി നമ്മുടെ സ്വത്താണ് അതൊരിക്കലും നശിപ്പിക്കരുത് 1972 മുതൽ ഓരോ വർഷവുംജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.

ശ്യാംരാജ്
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം