തുരത്തണം തുരത്തണം ഈ കൊറോണയെന്ന മാരിയെ... അതിനു നമ്മൾ ശുചിത്വമായിരിക്കണം പരിസരം ശുചിത്വപൂർണമാകണം ഹാൻഡ്‌വാഷ് കൊണ്ട് കൈ ശുദ്ധമായ് കഴുകണം തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവ്വാലകൊണ്ട് പൊത്തണം. തുരത്തണം തുരത്തണം ഈ മഹാമാരിയെ........ സാമൂഹ്യ അകലം പാലിച്ചു മാസ്കും ധരിച്ചു നടക്കണം മുതിർന്നവരും കുഞ്ഞുങ്ങളും വീട്ടിലൊതുങ്ങിക്കൂടണം. ആരോഗ്യവകുപ്പിൻ നിർദേശങ്ങളും ഭരണാധികാരികൾ തൻ - ആജ്ഞയും പാലിച്ചു കൊറോണയെ തുരത്തണം. കൂട്ടംകൂടി നിൽക്കലും സൊറപറഞ്ഞിരിക്കലും അനാവശ്യ യാത്രയും വേണ്ടതില്ല നമ്മൾക്ക്. ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. തുരത്തണം തുരത്തണം ഈ കൊറോണ യെന്ന മാരിയെ.....