19:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആത്മധൈര്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്‌നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനങ്ങളും
അൽപകാലത്തേയ്ക്കകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു വൻജനതയെ തന്നെയല്ലേ?
ആരോഗ്യ രക്ഷക്കു നൽകുന്നനിർദേശം
പാലിച്ചിടേണം മടിച്ചിടല്ലേ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സായ് തന്നെ കാത്തിരിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടേണം ഭയപ്പെടേണ്ട
കരുതലോടീനാളുകൾ സമർപ്പിക്കണം
ഈ ലോക നന്മക്കുവേണ്ടി നമ്മൾ