വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aups vellora (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

വിവാഹത്തിന് ഇനി വെറും അഞ്ച് ദിനങ്ങൾ മാത്രം. തന്റെ ഭാവി വരനുമായി ചാറ്റ് ചെയ്തു വളരെ വൈകിയാണ് അമ്മുച്ചേച്ചി ഉറങ്ങിയത്. എഴുന്നെല്കാൻ വൈകും. കല്യാണപെണ്ണിനേക്കാൾ ബന്ധുക്കൾക്കാണ് തിടുക്കം. ബോംബെ എന്ന മഹാനഗരം ചുറ്റിക്കറങ്ങാൻ. ചെറുക്കൻ പാലക്കാട്‌ ആണെങ്കിലും അച്ഛന്റെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അവിടെ താമസിക്കുന്നു. മിക്കവാറും ഗുരുവായൂരപ്പന്റെ സമക്ഷത്തിലായിരിക്കും താലികെട്ട്.

ഇന്ന് നേരത്തെ ഉണർന്ന് പത്രം നോക്കിയപ്പോഴാണ് ഞാനാ ദുരന്തവാർത്ത ശ്രദ്ധിച്ചത്. ഏതോ ഒരു ചെറിയ വൈറസിനെ ഭയന്ന് അതിനെ പ്രതിരോധിക്കാനായി ആളുകൾ കൂടുന്ന ചടങ്ങുകൾ മട്ടിവെക്കണമെന്ന്. ആദ്യമെനിക്ക് ചിരിക്കാനാന്ന് തോന്നിയത്. ഇത്രയും ചെറിയ വൈറസിനെ ഭയന്നോ?. കേരളവും, അല്ല ഈ ലോകം?

പിന്നെയെനിക്ക് അതിനെക്കുറിച്ചു അറിയാൻ കൂടുതൽ ആകാംക്ഷയായി. പത്രം ഒന്നാകെ അരിച്ചുപെറുക്കിയപ്പോഴാണ് ഈ വൈറസ്സിന്റ ഭീകരത മനസിലായത്. ലോകത്തെത്തന്നെ കാൽഭാഗത്തോളം ഈ ഭീകരൻ കാർന്നു തിന്നിരിക്കുന്നത്.
ഒരു ദിവസം കൊണ്ടുതന്നെ എത്ര നിരപരാധി കളെ യാണ് ഈ വൈറസ് കൊന്നൊടുക്കുന്നത്? . ഒരു നിമിഷം എന്റെ കണ്ണുകളും ഒന്നു നനഞ്ഞു. ഇതെന്തൊരവസ്ഥ?.
ഇത്രയും ദയനീയമായ അവസ്ഥ ഈ കൊച്ചുകേരളത്തിലും ആഞ്ഞടിച്ചാൽ???. ഇല്ല, ഭയമല്ല പ്രതിരോധമാണ് വേണ്ടത്. നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചാൽ ഈ ആതുരകാലത്തെ നമുക്ക് അതിജീവിക്കാം.

ഇന്നുമുതൽ ഞാനും പോരാടും പ്രതിരോധത്തിലൂടെ, ഞാൻ കാരണം ആരും വിഷമിക്കരുത്. ആശ്വാസം നിറഞ്ഞ മൂന്നു ദിനങ്ങൾക്കു ശേഷമുള്ള പത്രം കാണുമ്പോഴല്ലേ എനിക്കു ബോധ്യപ്പെട്ടത് 'lockdown' ഞാനിതുവരെ കേൾക്കതൊരു വാക്ക്, അല്ല അവസ്ഥ.....
നാളെ അമ്മയുടെ വീട്ടിൽ പോകാനിരുന്നതാണ് ഈ വീട്ടിലിരുന്നു ബോറടിച്ചു. പ്രതീക്ഷകളെഎല്ലാം തട്ടിമറിച്ചു ലോക്കഡോണിന്റെ വരവ്. അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണുപോയി.
നിറം മങ്ങിയ ഉഷസ്സിന്റെ വദനം എന്നെ നിരാശാഭരിതയാക്കി. പൊന്നുവിനെയും മിന്നുവിനെയും ഒന്നും കാണുന്നില്ലല്ലോ? ജനനിബിഡമായ റോഡുകൾ കിളിയൊഴിഞ്ഞ കൂടുമാതിരിയായിരിക്കുന്നു.
ഇതെന്തുപറ്റി? അവരൊക്കെ എവിടെ? അതോ എല്ലാവരും ചത്തൊടുങ്ങിയോ? ഭ്രാന്തായ ചിന്തകൾക്കിടയിലൂടെ ഉരുകി ഞാൻ ഇല്ലാതായി. ഉത്തരം മറന്ന ചോദ്യങ്ങൾ എന്നെ വീർപ്പുമുട്ടിച്ചു. ഞെട്ടി ഉണർന്ന എന്നെ അച്ഛൻ ആശ്വസിപ്പിച്ചു. ജാഗ്രതാപൂർവ്വമായ പ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ നമുക്ക് തോല്പിക്കാം.

അച്ഛന്റെ വാക്കുകൾ ക്കൊടുവിൽ എന്റെ നെഞ്ചിലെ തീയൊന്നണഞ്ഞു. പരിഭ്രാന്തമായ എന്റെ മനസ്സിപ്പോൾ പ്രതിരോധിക്കുവാൻ തയ്യാറെടുക്കുകയാണ്. മറ്റു രാജ്യങ്ങൾ പോലെ തളരുന്നതല്ല ഭാരതം. മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്‌ ഈ വൈറസിനെ തുരത്താനാണോ പാട്. എന്റെ പിഞ്ചു കൈകൾ കഴുകി, ശുചിത്വം പാലിച്ചു ഞാനും ഈ മഹായജ്ഞത്തിൽ പങ്കാളിയാകും. പുതുപ്രതീക്ഷകളുടെ നാമ്പുകൾ എന്നിൽ മുളപൊട്ടി.

ദേവിക. സി. കെ.
7 A വെള്ളോറ എ യു പി സ്കൂൾ
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ