മാരക വ്യാധി പടർന്നു
ഭീതിയേറും കാലം
മാനുഷ്യരെല്ലാരും ഒന്നായി
നേരിടേണം പാരിൽ
മുൻകരുതലാണ് മുഖ്യം
വേറെ മരുന്നില്ല താനും
മരണമാണ് മുന്നിലെന്ന
കാര്യം ഓർമ്മവേണം
വീടിനു വെളിയിലേക്ക്
വെറുതെ ഇറങ്ങേണ്ട
വേറെയാരും വീട്ടിലേക്ക്
വിരുന്നിനായി വേണ്ട
വൃത്തിയായി സോപ്പിനാലെ
കൈകൾ കഴുകാം
വൈറസിന്റെ വ്യാപനത്തെ
വരുതിയിൽ വരുത്താം
വീണുകിട്ടിയ വേളയിത്
വെറുതെ കളയേണ്ട
പട്ടിണിയാലെ വലയുന്നവരുടെ
പട്ടിണി മാറ്റാം
മാരകവ്യാധി പടർന്നു
ഭീതിയേറും കാലം