കൊറോണയുണ്ടത്രേ കൊറോയിട്ടിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ- അതിവേഗം പടരുന്നു കാട്ടുതീയായി... വിദ്യയിൽ കേമനാമം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുബോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിനു ഭീഷണിയായി . കണ്ണിലും കാണാതെ കാതിലും കേൾക്കാത്ത കൊറോണ നീയിത്രയും ഭീകരനോ ആണവ ആയുധകോപ്പുകൾപോലും - നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ???