ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/വൃത്തിയിലേക്ക്
വൃത്തിയിലേക്ക്
____________ അങ്ങു ദൂരെ ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു.. ഒട്ടും വൃത്തിയില്ലാത്ത ഗ്രാമം.എല്ലാ വീടുകളുടെയും പരിസരം വൃത്തിഹീനമായിരുന്നു.അങ്ങനെയിരിക്കെ നാട്ടിൽ കോവിഡ് പടർന്നു പിടിച്ചു.എല്ലാവരും വീട്ടിൽ തന്നെ.ടി.വി.യിലും മൊബൈലിലും അതിനെക്കുറിച്ചുള്ള വാർത്തകൾ.വൃത്തിയുടെ പ്രാധാന്യം അവർ തിരിച്ചറിഞ്ഞു. കുട്ടികൾ ശുചീകരണം പ്രവർത്തനങ്ങൾ തുടങ്ങി.പ്ളാസ്റ്റിക് കവറുകൾ, കുപ്പികൾ എല്ലാം പെറുക്കി വെവ്വേറെ ചാക്കുകളിൽ നീറച്ചു.വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി.അവ ഒഴിവാക്കി.ഒരാഴ്ച കൊണ്ട് എല്ലായിടവും വൃത്തിയാക്കി. വീട്ടുമുറ്റത്ത് ചെടികൾ നട്ടുപിടിപ്പിച്ചു.അത്യാവശ്യം കൃഷികൾ ആരംഭിച്ചു. ഇനിയാ ഗ്രാമം വളരെ സുന്ദരമായിരിക്കും.ഈച്ചയും കൊതുകും നിറഞ്ഞിടത്തെല്ലാം തുമ്പികളും പൂമ്പാറ്റകളും പാറിനടക്കാൻ തുടങ്ങി.കൂട്ടുകാരേ..ഈ കോവിഡ് കാലം നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ.. സുന്ദരമാക്കാൻ വിനിയോഗിക്കൂ
|