എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/മഴയോർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴയോർമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയോർമ്മ


അന്യമായെന്നു നിനച്ചിരുന്നോരു ദിവ്യാനുഭൂതി
ഇനിയുമൊരു വട്ടമെൻ ഓർമ്മകൾ തേടാൻ
എൻ മുന്നിൽ വന്നൊരു ജല സ്പർശമോ ഈമാരി
ശാപമോക്ഷാർദ്രമാകുന്നു ഭൂമിദേവി


ബാല്യ കാലത്തിന്റെ ഓർമകൾ
എന്നിൽ അമൃദധാരയായ് പെയ്തിറങ്ങി
ഞാനുമൊരു ബാലനായ് കളിയാടിടുന്നിതാ

വർഷകാലത്തിന്റെ ഓർമ്മകൾ മായാതെ
ഇതളിട്ടു വീഴുമെൻ ജീവിതത്തിൽ
നീർവറ്റി വരണ്ടൊരെൻ ജീവിതത്തിൽ
ഇറ്റിറ്റു വീഴുന്നു ജലകണങ്ങൾ





Aalab G Sohan
4 A [[|എ ജി ജെ എം സ്കൂൾ കാര്യവട്ടം]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത