വിട്ട് നിൽക്കാം കൂട്ടരേ,
ഒത്ത് കൂടാം പിന്നൊരു നാൾ,
കൊറോണകാലമാണിത് ; ഹയ്യോ!,
ലോകമെങ്ങും കൊറേണയാ,
കൈകൾ കഴുകാം നമ്മൾക്ക്,
മാസ്കുകൾ ധരിക്കാം സുരക്ഷക്കായ്,
വീട്ടിൽ തന്നെ കഴിഞ്ഞീടൂ,
വീട്ടിൽ വിളകൾ വിളയിക്കൂ,
അച്ചനുമമ്മയും മക്കളുമായ്,
സന്തേഷങ്ങൾ പങ്കീടാം,
കൊറോണയെ നാം തുരത്തീടും,
സമൂഹവ്യാപനം ഒഴിവാക്കി ,
നല്ലൊരു നാളയെ വരവേൽക്കാം,
നമുക്കൊന്നായ് കൈകോർക്കാം.