ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/ഹൃദയബന്ധങ്ങളുടെ കാലം
കുട്ടികൾക്കിടയിൽ
“ഒന്നാനാം കൊച്ചുതുമ്പി"ക്കെന്തൊരു
ചന്തം?
ഊഞ്ഞാലുകൾക്കും
കണ്ണുപൊത്തിക്കളികൾക്കും
പറയുവാനേറെ വിശേഷങ്ങൾ...
വീടുകളിൽ അടച്ചുപൂട്ടലിന്റെ ആഘോഷം
കുട്ടികൾക്ക് പരീക്ഷകൾ
പരീക്ഷണമല്ലാത്ത കാലം...
നാട്ടിൽ ദൈന്യത
തൊഴിലിടങ്ങളിൽ
വീർപ്പുമുട്ടലുകൾ...
എന്നിട്ടും...
എന്റെ കൊറോണേ...
മാനവർ തമ്മിലുള്ള
സ്നേഹബന്ധങ്ങൾത
ന്നാഴമറിഞ്ഞൂ, പരസ്പരം.
ഭൂമിയിൽ
ഹൃദയബന്ധങ്ങളുടെ തീവ്രത
യാലൊരായിരം
പനിനീർപ്പൂക്കൾ
വിടരട്ടെ
ഭാവിയിൽ
അനാമിക. എസ്
|
8 A ജി.എച്ച്.എസ്.എസ് പോരൂർ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |