Littleflowerlpsmanimala/aksharavriksham

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32440 (സംവാദം | സംഭാവനകൾ) (32440 എന്ന ഉപയോക്താവ് Lflpsmanimala/aksharavriksham എന്ന താൾ Littleflowerlpsmanimala/aksharavriksham എന്നാക്കി മാറ്റിയിരിക്കുന്നു)
  • Littleflowerlpsmanimala/aksharavriksham/എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്ന്
എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്ന്

നാരായണൻ മാഷ് ക്ലാസിലേക്ക് നടന്നു വരികയായിരുന്നു . എന്നും മാഷ് കുട്ടികളോട് എന്തെങ്കിലും ഒരു ചോദ്യം ചോദിക്കും.
അതിന് ഉത്തരം പറയുന്നവർക്ക് പ്രത്യേക സമ്മാനവും ഉണ്ട് .
ഇന്ന് കുട്ടികളോട് എന്ത് ചോദ്യമാണ് ചോദിക്കേണ്ടത് ?
മാഷിന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് മാഷ് ക്ലാസിൽ എത്തി.
അപ്പോഴാണ് അപ്രതീക്ഷിതമായി ഹെഡ്മാസ്റ്ററുടെ വരവ്. അദ്ദേഹം പറഞ്ഞു ,
കുട്ടികളെ നമ്മുടെ സ്കൂളിൽ ഒരു പ്രത്യേക മത്സരം നടത്താൻ പോവുകയാണ്. അതിനെക്കുറിച്ച്  പറയുവാനാണ് ഞാൻ വന്നത് . നിങ്ങൾക്ക് ഞാൻ ഒരാഴ്ച സമയം തരാം . നിങ്ങളുടെ മനസ്സിൽ പല സംശയങ്ങളും , ചോദ്യങ്ങളും കാണും. അവ ഒരു പേപ്പറിൽ എഴുതി എനിക്ക് തരണം . കുറഞ്ഞത് 50 ചോദ്യം എങ്കിലും വേണം . ഏറ്റവും നല്ല ചോദ്യങ്ങൾ തയ്യാറാക്കുന്ന കുട്ടിക്ക് ഒരു വലിയ സമ്മാനം ഉണ്ട് .
ഇത്രയും പറഞ്ഞ് ഹെഡ്മാസ്റ്റർ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി . അപ്പോൾ മാഷിന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു .
എല്ലാവർക്കും തുല്യമായി ലഭിക്കുന്നത് എന്താണ് ,സമയം. അതുതന്നെ ,
സമയം. കുട്ടികളോട് ചോദിക്കാൻ പറ്റിയ ചോദ്യം .
മാഷ് കുട്ടികളോട് ചോദിച്ചു,
"എല്ലാവർക്കും തുല്യമായി ലഭിക്കുന്നത് എന്താണ് ? "
കുട്ടികളുടെ പലപല ഉത്തരങ്ങൾ ഉയർന്നു. പക്ഷേ അവയൊന്നും ശരിയായിരുന്നില്ല.
അപ്പോൾ പുറകിൽ നിന്നും അമൽ വിളിച്ചുപറഞ്ഞു
"സമയം".
അങ്ങനെ അന്നത്തെ പ്രത്യേക സമ്മാനം അമൽ നേടി.
പ്രിയപ്പെട്ടവരെ , സമയം എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്നാണ്.
സമയത്തിന് പാവപ്പെട്ടവൻ , ധനികൻ എന്നൊന്നും വേർതിരിവില്ല.
അതുകൊണ്ട് നമുക്ക് ലഭിക്കുന്ന സമയം പ്രയോജനപ്രദമായി വിനിയോഗിക്കാം.

എലിസബത്ത് ജോമോൻ
5 B എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  • Littleflowerlpsmanimala/aksharavriksham/കുറേ കൊറോണ ചിന്തകൾ
കുറേ കൊറോണ ചിന്തകൾ

ചൈനയിൽ നിന്നും മാരകമായ ഒരു വൈറസ് ലോകം മൊത്തം പടർന്നുപിടിക്കുകയാണ്. അതാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.ഈ വൈറസ് ലോകത്ത് മുഴുവൻ തീയായി പടർന്നുപിടിച്ചു കഴിഞ്ഞിരിക്കുന്നു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും, അതുപോലെ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിൽ പോലും ഈ വൈറസ് അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഈ വൈറസ് മൂലം ഏറ്റവും കൂടുതൽ ആൾക്കാർ മരിച്ചതും രോഗബാധിതമായ ഒരു രാജ്യമായി അമേരിക്ക മാറി. ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഈ വൈറസ് ഇന്ന് ബാധിച്ചിരിക്കുന്നു. ലോകമാകമാനം 2 ലക്ഷത്തോളം അടുത്ത് ജനങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് ബാധിച്ചു കഴിഞ്ഞു. പതിനായിരത്തോളം ആൾക്കാർ ഇവിടെ രോഗബാധിതരായി. 500 നു മുകളിൽ ആൾക്കാർ ഇവിടെ മരിച്ചു കഴിഞ്ഞു. നമ്മുടെ സംസ്ഥാനമായ കേരളത്തിലും 400 നടുത്ത് ആൾക്കാർ രോഗ ബാധിതരായി. രണ്ടുപേർ മരിച്ചു കഴിഞ്ഞു. ധാരാളം പേർ രോഗമുക്തി നേടി എങ്കിലും ഈ രോഗാവസ്ഥയെ നമ്മൾ ഗുരുതരമായി കാണണം.പനി, ശ്വാസതടസ്സം, ജലദോഷം എന്നിവ ഉള്ള പ്രായം കൂടിയ ആൾക്കാർക്ക് ആണ് ഈ വൈറസ് അതിവേഗം പടരുന്നത്. ലോകത്ത് പ്രായം കൂടിയ മനുഷ്യരാണ് കൂടുതലും മരിക്കുന്നത് എങ്കിലും പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ ഈ വൈറസ് ബാധിക്കുകയും മരിക്കുകയും ചെയ്തു. നമ്മൾ ഭൂമിയെ എന്തുകൊണ്ടാണ് സ്നേഹിക്കാഞ്ഞത് അതിന്റെ പാഠമാണ് കൊറോണ വൈറസ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ വൈറസ് ബാധിച്ചു. ഈ വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്നോ, വാക്സിനോ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിനെ എങ്ങനെ പ്രതിരോധിക്കും. ഈ വൈറസിനെ തുരത്താൻ ഒരേ ഒരു മാർഗം "ബ്രേക്ക് ദി ചെയിൻ". ഈ വൈറസിനെ തടയാൻ നാം ശ്രദ്ധിക്കുക

  • സോപ്പിട്ടു വൃത്തിയായി കൈകാലുകൾ കഴുകുക, വൃത്തിയായി സൂക്ഷിക്കുക
  • ശുചിത്വം പാലിക്കുക
  • പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും മാസ്ക് ധരിക്കുക
  • സാമൂഹിക അകലം പാലിക്കുക
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ മൂക്ക് ഇവ പൊത്തി പിടിക്കുക
  • ആവശ്യത്തിന് മാത്രം പുറത്തുകൂടി സഞ്ചരിക്കുക
  • വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തി ആയി സൂക്ഷിക്കുക
  • ആൾക്കൂട്ടം ഒഴിവാക്കുക
  • കുട്ടികൾ കൂട്ടം കൂടി ഉള്ള കളികൾ ഒഴിവാക്കുക
  • ഗവൺമെന്റ് പറയുന്നത് അതുപോലെ അനുസരിക്കുക

കൊറോണ വൈറസ് ബാധ നൽകുന്ന പാഠങ്ങൾ

  • വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം
  • പ്രകൃതിയെ സ്നേഹിക്കുക സംരക്ഷിക്കുക
  • എല്ലാ രാജ്യങ്ങളും ഒരുമയോടെ കഴിയുക
അന്നാ സെലിൻ ടോം
3 A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം 


  • Littleflowerlpsmanimala/aksharavriksham/മൂന്നു കൂട്ടുകാർ
മൂന്നു കൂട്ടുകാർ

ഒരു വാഴത്തോപ്പിൽ കൂട്ടുകാരായ 3 പുഴുക്കൾ താമസിച്ചിരുന്നു.
അവിടെയുള്ള വാഴകൾക്കും മറ്റു ചെടികൾക്കും അവരെ ഇഷ്ടമില്ലായിരുന്നു.
കാരണം അവിടെയുള്ള ചെടികളിലെ ഇലകൾ തിന്നാണ് അവർ ജീവിച്ചിരുന്നത്.
ചെടികളുടെ ഇഷ്ടക്കേട് മനസ്സിലാക്കിയ അവർക്ക് സങ്കടമായിരുന്നു.
പക്ഷേ, ഇല തിന്നാതെ ജീവിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട്  അവർ ഈശ്വരനോട് ജീവിക്കാൻ മറ്റൊരു മാർഗ്ഗം കാട്ടി തരണമെന്ന്  പ്രാർത്ഥിച്ചു.
അന്ന് വൈകുന്നേരം ഉറങ്ങാൻ കിടന്ന അവർ കുറെ നാളുകൾക്ക് ശേഷം ആണ് ഉണർന്നത് .
അവർ പരസ്പരം നോക്കിയപ്പോൾ  അവരുടെ രൂപം തന്നെ മാറി പോയതായി മനസ്സിലായി.
അവരുടെ ശരീരത്തിലെ ചിറകുകൾ കണ്ടപ്പോൾ അവർക്ക് അത്ഭുതം തോന്നി .
ഈശ്വരൻ കാണിച്ചുകൊടുത്ത പുതിയ മാർഗത്തിൽ അവർക്ക് തൃപ്തിതോന്നി.
സന്തോഷത്തോടെ ആ തോപ്പിലൂടെ അവർ പൂമ്പാറ്റകളായി പറന്നു നടന്നു.

ജ്യുവൽ ജോർജ്
4 A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  • Littleflowerlpsmanimala/aksharavriksham/കോവിഡ് 19
കോവിഡ് 19

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിൽ ഇരുന്നീടാം

കൊറോണ എന്നൊരു മഹാമാരിയെ

 ചെറുത്തു തോൽപ്പിക്കാം

ചൈനയിൽ നിന്നും യാത്ര തുടങ്ങി

 ലോകം മുഴുവൻ ഭീതി പടർത്തിയ

കോവിഡ് 19 രോഗത്തെ തുടച്ചുമാറ്റീടാം

വീട്ടിലിരുന്നീടാം , കൈകൾ കഴുകീടാം

ലോക് ഡൗൺ നന്നായി പാലിച്ചീടാം,മാസ്ക് ധരിച്ചീടാം

കോവിഡ് 19 രോഗത്തെ തുടച്ചു മാറ്റീടാം

ലിജിൻ ജോയ്
5B എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  • Littleflowerlpsmanimala/aksharavriksham/കഴുതയും കടുവയും
കഴുതയും കടുവയും

ഒരു ദിവസം കഴുതയും , കടുവയും പുലിന്റെ നിറത്തെ ചൊല്ലി തർക്കം ആയി.
കഴുത പറഞ്ഞു പുല്ലിന്റെ നിറം നീലയാണ് ,കടുവ പറഞ്ഞു നിറം പച്ചയാണ്.
അവർ തമ്മിൽ തർക്കം മൂത്തു. ഒരു സമവായത്തിൽ എത്താൻ അവർക്ക് കഴിഞ്ഞില്ല .
അവസാനം , രണ്ടു പേരും രാജാവിനെ സമീപിക്കാൻ തീരുമാനിച്ചു. രണ്ടുപേരും അവരവരുടെ വാദങ്ങൾ ഉന്നയിച്ചു .
കാഴ്ചക്കാരായ മൃഗങ്ങൾ തീരുമാനം അറിയാനായി ആകാംക്ഷയോടെ കാത്തുനിന്നു.
രാജാവ് വിധി കൽപ്പിച്ചു.
"കടുവയ്ക്ക് ഒരു മാസം കഠിന തടവ് , കഴുതയെ വെറുതെ വിട്ടയച്ചിരിക്കുന്നു."
നിരപരാധിയായ കടുവ രാജാവിനോട് ചോദിച്ചു ,
" രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ? പിന്നെ എന്തിനാണ് എന്നെ ശിക്ഷിച്ചത് ?
രാജാവ് മറുപടിയായി പറഞ്ഞു ,
"നീ പറഞ്ഞത് ശരി തന്നെയാണ് , പക്ഷേ ഇങ്ങനെയൊരു വിഷയത്തിൽ കഴുതയോട് തർക്കിച്ചതാണ് നീ ചെയ്ത തെറ്റ് ".
കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്തവരോട് തർക്കിക്കരുത്.

മിലോ ആൻറണി നെബിൻ
2 എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  • Littleflowerlpsmanimala/aksharavriksham/സ്വപ്നത്തിലെ നാട്
സ്വപ്നത്തിലെ നാട്
ഒരിക്കൽ ഒരിടത്ത്  ജോണി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.  നല്ല മിടുക്കനായിരുന്നു ജോണി. 
അവന് ചെറുപ്പം മുതൽ ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു . ആഗ്രഹം എന്തായിരുന്നുവെന്നോ ? അവന് വിദേശത്ത് പോകണം.
വിദേശത്ത് എന്തെല്ലാം ഉണ്ടാകും എന്ന് അവൻ സ്വപ്നം കണ്ടു കൊണ്ടേയിരുന്നു.
പക്ഷേ, എങ്ങനെ പോകും എന്ന ചിന്ത അവനെ വല്ലാതെ വിഷമിപ്പിച്ചു .അവൻ വിഷമിച്ചിരിക്കുന്നത് ചേച്ചി ശ്രദ്ധിച്ചു.
ചേച്ചി ചോദിച്ചു " മോനെ നീ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ? "
അവൻ പറഞ്ഞു " ചേച്ചീ... എനിക്ക് വിദേശത്ത് പോകണം. അവിടെ താമസിക്കാൻ നല്ല രസമായിരിക്കും. എനിക്ക് അവിടം ഒക്കെ ഒന്ന് കാണണം. അവിടെ താമസിക്കാൻ നല്ല സൗകര്യങ്ങളും ഉണ്ടാവും . എനിക്ക് പോകണം " .
അവൻ വാശി പിടിച്ചു. " നീ വിഷമിക്കേണ്ട അടുത്ത തവണ ഞാൻ പോകുമ്പോൾ നിന്നെയും കൊണ്ടു പോകാം. അവിടം ഒക്കെ കാണിച്ചു തരാം."
ജോണിക്ക് അത് കേട്ടപ്പോൾ സന്തോഷമായി.അവൻ കൂട്ടുകാരോട് പറഞ്ഞു ,ഞാൻ ചേച്ചിയോടൊപ്പം പോവുകയാണെന്ന്.
അവന് ചേച്ചിയോടുള്ള ഇഷ്ടം കൂടി. തൊട്ടടുത്ത അവധിക്കാലത്ത് ചേച്ചി അവനെയും കൂട്ടി വിദേശത്തേക്ക് പോയി .
അവിടെ എത്തി സന്തോഷത്തോടെ കഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ അവരെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി.
അവിടെ പടർന്ന ഒരു വാർത്ത അവരെ ഞെട്ടിച്ചു .ഒരു മഹാമാരി അവിടെ പടർന്നുപിടിച്ചിരിക്കുന്നു.
രണ്ടുപേർക്കും വളരെ സങ്കടമായി. ചേച്ചി അവനെ വഴക്കു പറഞ്ഞു .
"നീ നിർബന്ധിച്ചത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത്. ഇനി എന്തു ചെയ്യും എങ്ങനെ തിരിച്ചു പോകും .അവധി കഴിയുമ്പോൾ സ്കൂളിൽ പോകേണ്ടതല്ലേ ? "
അവന്റെ വിഷമം ഇരട്ടിയായി. പുറത്തിറങ്ങാനാവാതെ മുറിയിൽ തന്നെ ഇരുന്ന് അവൻ മടുത്തു.
അപ്പോൾ അവൻ ചിന്തിച്ചു. നാട്ടിൽ ആയിരുന്നെങ്കിൽ എനിക്ക് മുറ്റത്തുകൂടിയും, പറമ്പിലൂടെയും ഒക്കെ നടക്കാമായിരുന്നു.
എങ്ങനെയെങ്കിലും നാട്ടിൽ എത്തിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു .
കുറേ ദിവസങ്ങൾ കാത്തിരുന്ന ശേഷം അവൻ നാട്ടിലെത്തി.
അപ്പോഴാണ് അവന് ആശ്വാസമായത്.

ഗുണപാഠം : ഉള്ളത് കൊണ്ട് സന്തോഷമായി കഴിയുക.

ഹിലരി എൽസ രാജീവ്
3A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  • Littleflowerlpsmanimala/aksharavriksham/എന്റെ അവധിക്കാലം
എന്റെ അവധിക്കാലം
എന്റെ അവധിക്കാലം രസകരമായി തുടരുന്നു. 
എല്ലാവരും വീട്ടിലുണ്ട്. എല്ലാവർക്കും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ പറ്റുന്നത് വലിയ സന്തോഷമാണ്.
പപ്പായുടെ കൂടെ പന്തു കളിക്കാനും, കഥകൾ പറഞ്ഞ് ഇരിക്കാനും നല്ല രസമാണ്.
വീട്ടിൽ മുതിർന്നവർക്ക് എല്ലാവർക്കും എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്നു.
എനിക്ക് എന്തുപറഞ്ഞാലും നല്ല രസമായി തോന്നുന്നു. പരീക്ഷയില്ല, പഠിക്കാൻ ഒന്നുമില്ല .
അതുകൊണ്ടുതന്നെ സന്തോഷം ഇരട്ടിയാണ്. അവധിക്കാലത്ത് വേദപാഠ ക്ലാസുകൾ ഉണ്ടാകേണ്ടതാണ് ,
അതുമില്ല . ഒരു കാര്യം കൂടി അവധിക്കാലത്തെ പ്രധാന വില്ലൻ ചക്കയാണ് .
ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കുകയാണ് അമ്മയുടെയും ,ചേച്ചിയുടെയും പ്രധാന ജോലി .ഈ വില്ലനിൽ തന്നെ ഞാൻ എന്റെ കഥ നിർത്തുന്നു.
ജോനാഥ് മോൻസി
3B എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  • Littleflowerlpsmanimala/aksharavriksham/കൊറോണ
കൊറോണ

ലോകത്തെ ഇല്ലാതെയാക്കാൻ

വന്നു കൊറോണ

ദൂരത്തുനിന്നോർ ദൂരെത്തന്നെ

ചാരത്തു നിന്നോരും ദൂരെയായി

തൊടുവാൻ ആവില്ല കെട്ടിപ്പിടിക്കാനും

വിദ്യാലയം ഇല്ല കളികളും ഇല്ല

ഒന്നിച്ചിരുന്ന് ഉണ്ടതും കളിച്ചതും

ഓർമ്മയായി നിന്നിടുന്നു

നാലു ചുവരുകൾക്കുള്ളിലായി

ഓരോ കുടുംബവും ലോകം തീർത്തു

എന്നാണ് ഇതിന്നൊരു അവസാനം .....

അകന്നു നിന്നാലും അകറ്റിനിർത്തി

വെറുപ്പിനെ, ദ്വേഷത്തെ, വൈരാഗ്യത്തെ

അകന്നു നിന്നാലും അടുത്തു നിർത്തി

സ്നേഹത്തെ, സാഹോദര്യത്തെ,

കാരുണ്യത്തെയും.

അമേയ സാറാ ജെയിംസ്
4 A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  • Littleflowerlpsmanimala/aksharavriksham/അക്കുവും കുക്കുവും
അക്കുവും കുക്കുവും

അക്കു ഒരു പാവം കുട്ടിയായിരുന്നു. എന്നാൽ ,അവന്റെ ചേട്ടൻ കുക്കു മഹാ വികൃതിയായിരുന്നു.
ഒരു ദിവസം കുക്കു വിന്റെ പേന അക്കു എടുത്തു. ആ ദേഷ്യത്തിന് കുക്കു അക്കുവിനെ അടിച്ചു.
അമ്മ അത് കണ്ടു. അമ്മ അവനെ വഴക്കു പറഞ്ഞു.
" അവൻ നിന്റെ അനിയൻ ആണ് . നിനക്കുള്ളതെല്ലാം അവനും കൊടുക്കണം. എന്നും നിങ്ങൾ സ്നേഹത്തോടെ ജീവിക്കണം. നല്ല കുട്ടികൾ അങ്ങനെയാണ് ".
അമ്മ പറഞ്ഞത് അവർ രണ്ടുപേരും ശ്രദ്ധയോടെ കേട്ടു.
അന്നുമുതൽ അവർ പരസ്പരം പങ്കുവെച്ച് സന്തോഷത്തോടെ ജീവിച്ചു.

അജയ് പി. നായർ
3 A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  • Littleflowerlpsmanimala/aksharavriksham/കൊറോണ കാലം
കൊറോണ കാലം

കൈ കഴുകി , കൈ കഴുകി

അകറ്റിടാം കൊറോണ യെ

അകന്നകന്ന് , അകന്നകന്ന്

മനസ്സുകൊണ്ട് ചേർന്നിടാം

രോഗകാലം ഒക്കെയും

മാറിമാറി പോയിടും

നല്ല കാലം ഒക്കെയും

അകലെയല്ല കൂട്ടരേ.

ചിന്മയ എസ്
2 A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  • Littleflowerlpsmanimala/aksharavriksham/തത്തമ്മ
തത്തമ്മ

തത്തമ്മേ തത്തമ്മേ

എങ്ങോട്ടാണീ സഞ്ചാരം

അക്കരെ മാവിലെ കാക്കച്ചി പെണ്ണിന്റെ

കല്യാണം കൂടാൻ പോവാണോ ?

തത്തമ്മേ തത്തമ്മേ

കൂട്ടിന് ഞാനും വന്നോട്ടെ

വന്നോളൂ വന്നോളൂ

കുഞ്ഞിപ്പെണ്ണേ വന്നോളൂ

കുഞ്ഞിപെണ്ണ് പട്ടുടുത്ത്

കല്യാണത്തിന് പോയല്ലോ.

എയ്ഞ്ചല മരിയ റ്റോംസി
2 A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Littleflowerlpsmanimala/aksharavriksham&oldid=860241" എന്ന താളിൽനിന്ന് ശേഖരിച്ചത്