എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

15:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 4 }} <P>ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ഒരുപാട് നാളുകൾക്കു ശേഷം വിഷ്ണു അവന്റെ ഗ്രാമത്തിലേക്ക് വന്നു. നേരെ വിഷ്ണു വീട്ടിലേക്കാണ് പോയത്. അമ്മയ്ക്ക് സന്തോഷമായി. അമ്മയുടെ കൂടെ ഒരുപാട് സമയം ചെലവഴിച്ചു തുടങ്ങി. പെട്ടെന്ന് ഒരു ദിവസം അവന് ഒരു ചെറിയ തലവേദനയും, തൊണ്ട വേദനയും, പനിയും തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിലേക്ക് പോയി ഡോക്ടറെ കണ്ടു. വിഷ്ണുവിന്റെ അസ്വസ്ഥത മനസ്സിലാക്കിയ ഡോക്ടർ അവന്റെ സ്രവം പരിശോധിച്ചു. രണ്ടു ദിവസം കഴിഞ്ഞ് റിപ്പോർട്ട് വന്നു. ഡോക്ടർ വിഷ്ണുവിന്റെ അമ്മയോട് പറഞ്ഞു. മകന് കൊറോണ എന്ന രോഗമാണ്. അവനെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. അവനുമായി സമ്പർക്കം പുലർത്തിയതുകൊണ്ട് നിങ്ങളുടെയും സ്രവം പരിശോധിക്കണം റിപ്പോർട്ട് വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിലും ആയിരിക്കണം. ആരുമായി സമ്പർക്കം പാടില്ല. അതിനുശേഷം കൊറോണയെകുറിച്ചുള്ള വിവരങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി, ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി കൊറോണ സ്ഥിതീകരിച്ചത്. ഇപ്പോൾ ലോകം മുഴുവൻ ഇത് വ്യാപിച്ചിരിക്കുകയാണ്.

ഈ വിവരം അറിഞ്ഞ് അടുത്തുള്ള ഹെൽത്ത് സെന്ററിൽ നിന്ന് ആരോഗ്യ പ്രവർത്തകർ ഗ്രാമത്തിൽ വന്ന് ബോധവൽക്കരണം നടത്തി. സാമൂഹ്യ അകലം പാലിക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. പൊതുസ്ഥലത്ത് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക. രോഗികൾമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. കൊറോണാ വൈറസിന്റെ പ്രാരംഭ രോഗലക്ഷണങ്ങൾ പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം മുതലായവയാണ്. രോഗം ഇല്ലെങ്കിൽ പോലും നിത്യ ജീവിതത്തിൽ പാലിക്കേണ്ട ചില ശുചിത്വ പാഠങ്ങളുണ്ട്. ഇത് മിക്ക രോഗങ്ങളെയും പ്രതിരോധിക്കാം. സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡെങ്കിലും കൈ കഴുകുക. വൃത്തിഹീനമായ കൈകൊണ്ട് കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക. രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുക കൃത്യമായ മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഗ്രാമവാസികൾ ഒത്തുചേർന്നു പറഞ്ഞു

"കൊറോണയെ പ്രതിരോധിക്കും അതിൽനിന്ന് അതിജീവിക്കും"

ഒരു മാസത്തിനു ശേഷം രോഗം ഭേദമായി വിഷ്ണു വീട്ടിലേക്ക് മടങ്ങി.

എ. എം അക്ഷര
7 D എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ