Schoolwiki സംരംഭത്തിൽ നിന്ന്
ചിണ്ടൻ്റെ ചെണ്ട
ഒരിക്കൽ ഒരിടത്ത് വയസ്സനായ ഒരു ചെണ്ടക്കാരൻ ഉണ്ടായിരുന്നു. അയാളുടെ പേര് ചിണ്ടൻഎന്നായിരുന്നു. അയാൾക്ക് ആകെയുള്ളത് ഒരു പഴഞ്ചൻ ചെണ്ട ആയിരുന്നു .ചിണ്ടൻ ചെണ്ട കോട്ടിൽ തൂക്കിയാൽ എല്ലാവരും കളിയാക്കും. അപ്പോൾ ചിണ്ടന് സങ്കടം വരും. എങ്കിലും ആഘോഷം വരുമ്പോൾ ചിണ്ടനും കൊട്ടാൻ പോകും.
ഒരിക്കൽ രാജാവ് ആ നാട്ടിൽ വരാൻ തീരുമാനിച്ചു .രാജാവിനെ സ്വീകരിക്കാൻ ഉഗ്രൻ ചെണ്ടമേളം വേണമെന്ന് നാട്ടുകാർ തീരുമാനിച്ചു. ആ നാട്ടിൽ രണ്ട് ചെണ്ടക്കാർ കൂടി ഉണ്ടായിരുന്നു. കിണ്ടുവും ടുണ്ടുവും. ചെണ്ടകൊട്ടി രാജാവിനെ സ്വീകരിക്കാൻ കിണ്ടുവിൻ്റെയും ടുണ്ടുവിൻ്റെയും കൂടെ ചിണ്ടനും പുറപ്പെട്ടു. വഴിയിൽ വിശ്രമിക്കാനായി അവർ ഒരു മരച്ചുവട്ടിൽ ഇരിപ്പായി. ചിണ്ടൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി .അപ്പോൾ കിണ്ടു ടുണ്ടുവിനോട് പറഞ്ഞു :"ഇതുതന്നെ തക്കം ! നമുക്കു മിണ്ടാതെ സ്ഥലം വിടാം" ഈ കിഴവൻ്റെ പഴഞ്ചൻ ചെണ്ടമേളം കേട്ടാൽ രാജാവിന് ദേഷ്യം വരും. കിണ്ടുവും ടുണ്ടുവും സൂത്രത്തിൽ സ്ഥലം വിടാൻ ഒരുങ്ങി .പക്ഷേ ഇതെല്ലാം മറ്റൊരാൾ കാണുന്നുണ്ടായിരുന്നു. മരത്തിനു മുകളിലെ വനദേവത .പാവം ചിണ്ടനെ പറ്റിച്ചു കടക്കാൻ നോക്കുന്ന കിണ്ടു വിനെയും ടുണ്ടുവിനെയും ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു .ദേവത മന്ത്രം ചൊല്ലി രണ്ടുപേരെയും ഉറക്കി. പിന്നെ മാന്ത്രികവടി കൊണ്ട് ചിണ്ടൻ്റെ ചെണ്ടയിൽ ഒന്ന് കൊട്ടി 'ണ്ടിം!' . ആ ശബ്ദം കേട്ട് ചിണ്ടൻ ഉറക്കമുണർന്നു എല്ലാം മറന്ന് ഉറങ്ങുകയായിരുന്നു കൂട്ടുകാരെ വിളിച്ചുണർത്താൻ കുറെ ശ്രമിച്ചു .പക്ഷേ ദേവത മന്ത്രം ചൊല്ലി മയക്കിയ അവരുണ്ടോ ഉണരുന്നു? നിരാശനായ ചിണ്ടൻ ചെണ്ടയും ചുമലിലേറ്റി ഒറ്റയ്ക്ക് നടപ്പായി .രാജാവ് ഗ്രാമത്തിൻ്റെ കവാടത്തിൽ എത്തിയിരുന്നു .ചെണ്ടക്കാരെ കാണാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു എല്ലാവരും .അപ്പോഴാണ് ചിണ്ടൻറ വരവ് ."ഹും താൻ മാത്രമേയുള്ളോ?" അതു കേട്ട് മറ്റൊരാൾ പറഞ്ഞു:" ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല വേഗം കൊട്ട് തുടങ്ങു, രാജാവ് എത്തിക്കഴിഞ്ഞു". ചിണ്ടൻ രണ്ടും കൽപിച്ച് കൊട്ട് തുടങ്ങി. മാന്ത്രിക വടികൊണ്ട് ദേവത കൊട്ടിയതല്ലേ! മധുരമായ ശബ്ദമാണ് അതിൽ നിന്നും പുറത്തുവന്നത്.. അനേകം ചെണ്ടക്കാർ ഒന്നിച്ച് കൊട്ടുന്നതു പോലെയുള്ള ഗംഭീര മേളം! നാട്ടുകാർ അന്തം വിട്ട് നിന്നു. ചിണ്ടൻ എല്ലാം മറന്ന് കൊട്ടോടു കൊട്ട്! അത്രയും നല്ല മേളം ആരും ഇതുവരെ കേട്ടിരുന്നില്ല. രാജാവ് അത്ഭുതത്തോടെ ചിണ്ടനെ അടുത്ത് വിളിച്ച് ധാരാളം സമ്മാനങ്ങൾ കൊടുത്തു!.
ഗുണപാഠം: "ആരേയും നിസ്സാരരായി കണ്ട് കളിയാക്കരുത്"
|