ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''അച്ഛന്റെ ജീവനെടുത്ത ഭീകരൻ'''
അച്ഛന്റെ ജീവനെടുത്ത ഭീകരൻ
ഒരു സാധാരണ കുടുംബമായിരുന്നു അച്ചുവിൻ്റെത്. അച്ഛനും അമ്മയും ചേച്ചിയും നിറഞ്ഞ സന്തോഷമായ കുടുംബം. അങ്ങനെ ഇരിക്കെ അച്ചുവിൻ്റെ അച്ഛന് ഗൾഫിൽ ജോലി കിട്ടി.അച്ഛൻ ഗൾഫിലേയ്ക്ക് മടങ്ങി. ഇപ്പോൾ അച്ചുവിൻ്റെ അച്ഛൻ പോയിട്ട് ഏകദേശം രണ്ട് വർഷമായിക്കാണും. ഈ അവധിക്കാലത്ത് നാട്ടിലെത്തുമെന്ന് അച്ഛൻ മക്കളോട് പറഞ്ഞിരുന്നു. നിറയെ കളിപ്പാട്ടങ്ങളുമായി അച്ഛൻ വരുന്നതു കാത്തു അച്ചു ഇരുന്നു.എന്നിട്ടും അച്ഛൻ വന്നില്ല. അപ്പോഴാണ് അവർ ആ വാർത്ത അറിയുന്നത്, കൊറോണ എന്ന മാരക രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന മാരകരോഗം ഓരോ ജീവനേയും കാർന്നുതിന്നു കൊണ്ടിരിക്കുന്നു. ഈ വാർത്ത അറിഞ്ഞ നിമിഷം അവൻ അച്ഛനെ വിളിച്ചു. അച്ഛൻ ഫോൺ എടുത്തില്ല. അവസാനം ഒരു കോൾ അവർക്കു വന്നു. അച്ഛൻ്റെ കൂട്ടുകാരനായിരുന്നു അത്.' കൊറോണ എന്ന ഭീകരൻ അവൻ്റെ അച്ഛൻ്റെ ജീവനെടുത്തു യെന്നതായിരുന്നു ആ ഫോൺ കോൾ അച്ഛനെ ഒരു നോക്കു കാണാൻ പോലും അവനു കഴിഞ്ഞില്ല. ആ പിഞ്ചുമനസ്സ് വളരെയധികം വേദനിച്ചു.ഈ രോഗത്തിന് ഒരു മരുന്നില്ലെന്നറിഞ്ഞപ്പോൾ ആ മനസ്സ് പിടഞ്ഞു.ഒരു ജീവനും പൊലിയാതിരിക്കണമെങ്കിൽ നാം ഓരോരുത്തരും വീട്ടിലിരുന്ന് ഈ ഭീകരനെ തുരത്തണം. എങ്കിൽ മാത്രമെ എൻ്റെ അച്ഛനെപ്പോലെ ഇനി ആരും മരിക്കാതിരിക്കൂ.
|