ദിനമേതെന്നറിയതെ രാവും പകലും..... അതിവേഗം...... ഗതകാലങ്ങളില ലിഞ്ഞില്ലാതാവുന്നു. വീടെന്ന ലക്ഷ്മണരേഖ കടക്കാതെ , എന്റെ ചിന്തകളും പരിഭവങ്ങളും ചിരിയും കാതോർത്ത് ചുമരുകൾ എനിക്ക് കാവലായി... ബെല്ലടിശബ്ദമില്ലാത്ത എന്റെ ദിനങ്ങൾ വീട്ടിലിരുന്നു നാട് കാക്കാനുള്ള സ്നേഹ ശബ്ദത്തിന് വഴിമാറി.. വായിച്ചും പഠിച്ചും വരച്ചും കളിച്ചും ദിനങ്ങൾക്കുപുതിയ നിറം ചാർത്തി ഞാൻ... വീട്ടിലിരുന്ന് ഞാനും പൊരുതി... ലോകനന്മയ്ക്ക് വേണ്ടി.. നാടിന്റെ ശത്രു . കൊറോണക്കെതിരെ!
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത