ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കരുതൽ കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsedava (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ കൂട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ കൂട്

2020മാർച്ച് മാസത്തിലെ ഒരു ദിവസം.ഒരു ദിവസം മാളുവിന്റെയും മീനുവിന്റെയും അച്ഛൻ പച്ചക്കറി വാങ്ങാൻ പോയി.പതിവിലും അ‍‍‍‍‌ധികം സമയം കഴി‍ഞ്ഞാണ് അച്ഛൻ തിരികെ വന്നത്. അച്ഛൻ വന്നതും അവർ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. പിന്നോട്ട് മാറിക്കൊണ്ട് അച്ഛൻ പറ‍ഞ്ഞു..."അടുത്തേക്കു വരണ്ട.” "അതെന്താ അച്ഛാ”.....മാളു ചോദിച്ചു."ലോകം മുഴുവൻ കൊറോണ എന്ന വൈറസ് പടർന്നു പി‌ടിച്ചിരിക്കുവല്ലേ....നമ്മൾ ജാഗ്രത പാലിക്കണം.പുറത്തു പോയി വന്നാൽ കുളിക്കണം.ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈകൾ കഴുകണം.മുഖം തൂവാല കൊണ്ട് മറക്കണം”..അച്ഛൻ പറഞ്ഞു."ശരി അച്ഛാ...നമുക്ക് ഈ വിവരങ്ങൾ മറ്റുള്ളവരെയും അറിയിക്കണം. പോസ്റ്റർ തയ്യാറാക്കി എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യാം.”..മാളു പറഞ്ഞു.കുട്ടികളുടെ ജാഗ്രതയെ മനസാ അഭിനന്ദിച്ച് അച്ഛൻ കുളിമുറിയിലേക്ക് നടന്നു.

സഹസ്ര
4A ജി.എം.യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ