ഒരു ജനതയുടെ ജീവിതത്തിന്റെ നിഴലാട്ടമാണ് ആ നാട്ടിലെ കലകള്‍.നാടന്‍കലകള്‍ പലപ്പോഴും ഒരു സമൂഹത്തിന്റെ അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും ചിരിയുടേയും കരച്ചിലിന്റെയും നേര്‍ പകര്‍പ്പാണ്.

കലകള്‍

തിരുവാതിരകളി

കൈകൊട്ടിക്കളി എന്നും പേരുള്ള ഈകലാരൂപം സ്ത്രീകളുടെ സ്വന്തമാണ്.പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ പാട്ടുപാടി താളത്തില്‍ ചുവടുവെച്ച് വട്ടത്തില്‍ കളിക്കുന്നു.

ഒപ്പന

മുസ്ലീം വിവാഹത്തോടനുബന്ധിച്ചുള്ള ഒരു നൃത്തം.വധുവിനെ മധ്യത്തിലിരുത്തികൂട്ടുകാരികള്‍ കൈകൊട്ടി പാടി നൃത്തം ചെയ്യുന്നു.നര്‍ത്തകിമാര്‍ മുസ്ലിംങ്ങളുടെ പരമ്പരാഗതമായ വേ​ഷം ധരിക്കുന്നു.അഫ്ന എന്ന അറബി പദമാണ് പിന്നീട് ഒപ്പനയായി മാറിയത്.