ജി. എച്ച്. എസ്.എസ് വെളളത്തൂവല്‍
സ്ഥാപിതം 15-ജൂലൈ-1951 സ്കൂള്‍ കോഡ് 29038 സ്ഥലം വെള്ളത്തൂവല്‍, അടിമാലി സ്കൂള്‍ വിലാസം വെള്ളത്തൂവല്‍ വെള്ളത്തൂവല്‍ പി ഒ അടിമാലി , ഇടുക്കി ജില്ല
പിന്‍ കോഡ് 685563 സ്കൂള്‍ ഫോണ്‍ 04864 276213 സ്കൂള്‍ ഇമെയില്‍ 29038ghsvellathooval@gmail.com സ്കൂള്‍ വെബ് സൈറ്റ് nil വിദ്യാഭ്യാസ ജില്ല തൊടുപുഴ റവന്യൂ ജില്ല ഇടുക്കി ഉപ ജില്ല അടിമാലി ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യുപി ഹൈസ്കൂള്‍ എച്ച്.എസ്.എസ് മാധ്യമം മലയാളം ആണ്‍ കുട്ടികളുടെ എണ്ണം 372 പെണ്‍ കുട്ടികളുടെ എണ്ണം 308 വിദ്യാര്‍ത്ഥികളുടെ എണ്ണം 680 അദ്ധ്യാപകരുടെ എണ്ണം 53 പ്രിന്‍സിപ്പല്‍ കെ കെ രാജു പ്രധാന അദ്ധ്യാപകന്‍ എം വി എ വല്‍സലകുമാരി പി.ടി.ഏ. പ്രസിഡണ്ട് കെ ടി മോഹനന്‍ പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം 02/ 2/ 2010 ന് Mtctdpa ഈ താളില്‍ അവസാനമായി മാറ്റം വരുത്തി.
ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങള്‍ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മാനേജ്മെന്റ് 5 മുന്‍ സാരഥികള്‍ 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 7 വഴികാട്ടി
[തിരുത്തുക] ചരിത്രം
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും
ആണ് ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈ സ്കൂളാണ് ഇത്. ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടിക ളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവര്‍ ഈ വിദ്യാലയം സര്‍ക്കാ രിന് വിട്ട് കൊടുക്കുകയായിരുന്നു .
1951-ല്‍ L P സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എല്‍ പി സ്കൂള്‍ എന്ന
പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന്‍ നല്‍കികൊണ്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് തുടക്കത്തില്‍ പതിന്നൊന്ന് വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത് . K K വേലായുധന്‍ സാര്‍ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ . ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചു. തുടര്‍ന്ന് 1954 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 1957 ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസല്‍ട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇടക്കാലത്ത് സ്ക്കൂള്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി
ഒരു കമ്പ്യൂട്ടര്‍ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവ കാശപ്പെട്ടതാണ്.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ
കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂള്‍ ഇന്ന് മുന്നില്‍ തന്നെയാണ്. [തിരുത്തുക] ഭൗതികസൗകര്യങ്ങള്‍ സ്കൂളിലെ യു പി മുതല്‍ ഹൈസ്കൂള്‍ തലം വരെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാത്ഥികളുടെ വായനാശീലം വളര്‍ത്താനായി മികച്ച ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. മികച്ച ഒരു സയന്‍സ് ലാബും ഈ സ്കൂളിന്റെ പ്രത്യേകത യാണ്.കുട്ടികള്‍ക്ക് ICT സൗകര്യം ലഭ്യമാക്കാനായി ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്നെന്നും ഈ സ്കൂള്‍ അതിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ വേണ്ട വിധത്തില്‍ പരിശീലനം നല്‍കുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്‍സ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകള്‍ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു [തിരുത്തുക] മാനേജ്മെന്റ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ്.
[തിരുത്തുക] മുന്‍ സാരഥികള്‍ K K വേലായുധന്‍ സാര്‍ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍.നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്.
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്.
[തിരുത്തുക] വഴികാട്ടി ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ വെള്ളത്തൂവല്‍ പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത വലിയ ടൗണ്‍ അടിമാലി ആണ് . കല്ലാര്‍കുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടില്‍ 16 കിലോമീറ്റര്‍ യാത്രചെയ്താല്‍ വെള്ളത്തൂവല്‍ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവല്‍ ദൂരം 16 കിലോമീറ്റര്‍. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
"http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B5%86%E0%B4%B3%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗങ്ങള്‍: തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍താളിന്റെ അനുബന്ധങ്ങള്‍ലേഖനം സംവാദം മാറ്റിയെഴുതുക നാള്‍വഴി തലക്കെട്ടു് മാറ്റുക മാറ്റങ്ങള്‍ ശ്രദ്ധിക്കുക സ്വകാര്യതാളുകള്‍Kallarkutty എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകള്‍ ലോഗൗട്ട് ഉള്ളടക്കം പ്രധാന താള്‍ പ്രവേശിക്കുക സാമൂഹ്യകവാടം സഹായം വിദ്യാലയങ്ങള്‍ സ്ഥാപനങ്ങള്‍ സഹായമേശ ശൈലീപുസ്തകം തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം നിരീക്ഷണശേഖരം സമകാലികം പുതിയ മാറ്റങ്ങള്‍ ഏതെങ്കിലും താള്‍ പണിസഞ്ചി അനുബന്ധകണ്ണികള്‍ അനുബന്ധ മാറ്റങ്ങള്‍ അപ്‌ലോഡ് പ്രത്യേക താളുകള്‍ അച്ചടിരൂപം സ്ഥിരംകണ്ണി
ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 10:02, 2 ഫെബ്രുവരി 2010. ഈ താള്‍ 175 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങള്‍