22:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48473(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നിലാവിന്റെ രാത്രി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലാവ് പെയ്യുന്ന രാത്രി
തിങ്കൾ വെളിച്ചം പകരുന്ന രാത്രി
നക്ഷത്ര മാലകളണിയുന്ന രാത്രി
നിലാവിൻ പാൽക്കടലിരമ്പുന്ന രാത്രി
ഇരുട്ടെന്ന കള്ളൻ ഒളിച്ചിരിക്കുമ്പാൾ...
മഞ്ഞുതുള്ളികൾ തിളങ്ങുമ്പാൾ...
ഇളം കാറ്റിന്റെ താളത്തിൽ
ആലിലകൾ കൈ കൊട്ടുമ്പോൾ....
ജീവജാലങ്ങളെല്ലാം മയങ്ങി,
മലകളും പുഴകളും സമുദ്രങ്ങളും മയങ്ങി!
എന്മനം മാത്രം ഉണർന്നിരുന്നു,
നിശാഗന്ധി പോൽ വിടർന്നിരുന്നു.