കൂട്ടരേ നിങ്ങൾ കേട്ടിട്ടുണ്ടോ കൊറോണയെന്ന ഭീകരനെ വുഹാനിൽ നിന്നും അതിർത്തി കടന്ന് എത്തീ നമ്മുടെ നാട്ടിലവൻ ഒരേ മനസ്സായി ജാഗ്രതയോടെ ഒന്നായ് നമുക്ക് പോരാടാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകീടാം പരസ്പര അകലവും വ്യക്തിശുചിത്വവും മാസ്ക് ധരിച്ച് പുറത്തിറങ്ങാം മാലിന്യങ്ങൾ വലിച്ചെറിയാതങ്ങനെ വീടും പരിസരവും വെടിപ്പാക്കാം. ആഹാരത്തിന് മുമ്പും പിമ്പും കയ്യും വായും കഴുകേണം ഇവയെല്ലാം നാം പാലിച്ചീടുകിൽ പ്രതിരോധിക്കാം കൊറോണയെ.