ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
ഹായ് കൂട്ടുകാരേ ഞാനാണ് പരിസ്ഥിതി. എനിക്ക് നിങ്ങളോട് അതിവ ഗൗരവമായ ഒരു കാര്യം പറയാൻ ഉണ്ട് . നിങ്ങൾക്ക് എന്നെ കുറിച്ച് അറിയാം. എന്റെ നിലനില്പ്പ് എങ്ങനെയാണെന്നും അറിയാം. നിങ്ങളെന്താണ് എന്നെ രക്ഷിക്കാത്തത്. ഞാനില്ലെങ്കിൽ നിങ്ങളടക്കമുള്ള ഒരു ജീവികൾക്കും നിലനിൽപ്പില്ല. എന്നെ നിങ്ങൾ രക്ഷിക്കൂ കൂട്ടുകാരേ. പിന്നെ നിങ്ങളേയും. എങ്ങനെയാണെന്നല്ലേ . മരങ്ങൾ വെട്ടിമാറ്റാതിരിക്കൂ. മണ്ണും ജലാശയങ്ങളും മലിനമാക്കാതിരിക്കു. കീടനാശിനികൾ ഉപയോഗിക്കാതിരിക്കു. വായു മലിനമാക്കാതിരിക്കൂ. എന്നാലേ ശുദ്ധമായ ജലവും വായുവും നിങ്ങൾക്ക് ലഭിക്കുകയുള്ളു. അതിനാൽ നിങ്ങൾ സൗകര്യത്തിനും ലാഭത്തിനും വേണ്ടി എന്നെ നശിപ്പിക്കരുത് .അത് നിങ്ങളെ തന്നെനശിപ്പിക്കുന്നതിനു തുല്യമാണ്.
|