എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/അറിയാത്തവർ

14:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അറിയാത്തവർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അറിയാത്തവർ

ഓരോ ഗൃഹത്തിലും ഓരോരുത്തരും
അന്യരാണ് ഈ കാലത്തിൽ പരസ്പരം

പങ്കുവെക്കാത്ത ബന്ധങ്ങൾ ശിഥിലമായി
പാഴ്വാക്കായി മാറുന്നു അളന്നും മുറിച്ചും

സംസാരങ്ങൾ തമ്മിൽ തൊടാത്ത
ബന്ധങ്ങൾ നേർക്കുനേർ കാണാതെ

വിഭിന്നമായ മുറികളിൽ ഉണ്ടും ഉറങ്ങിയും
ഇടനെഞ്ച് മുഴുവനും ആത്മസംഘർഷങ്ങളും

നിലവിളികളും ആയി നിശ്ചിത ദൂരത്തിനപ്പുറം
ശൂന്യമായി കഴിയുന്നവർ നിനക്കും എനിക്കും

പരസ്പരം അറിയാത്തവരായി ഓരോദിനവും
വഴികളിലൂടെ സഞ്ചരിക്കുന്നവർ വീട്ടിലും അന്യരാണ് താനും

നിഷാദ്
4 B A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത