ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/വികൃതി പാഠം പഠിച്ചു

വികൃതി പാഠം പഠിച്ചു
<> <storry>

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു കുറുക്കൻ താമസിച്ചിരുന്നു. അവൾക് വികൃതി യായ ഒരു മകനുണ്ടായിരുന്നു. അമ്മയോടൊപ്പം തീറ്റ തേടാ നൊന്നും പോകാതെ കളിച്ചു നടക്കുകയാണ് അവന്റെ പതിവ്. അമ്മ കൊണ്ടു കൊടുക്കുന്ന ആഹാരം കുശാലായി തിന്ന് അവൻ കളിച്ചു നടന്നു. അമ്മ തീറ്റ തേടാൻ വിളിച്ചാലൊന്നും അവൻ പോവില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവന്റെ അമ്മ രാവിലെതന്നെ തീറ്റ തേടി പുറപ്പെട്ടു. കാട്ടിൽ അതി ശക്തമായ ഇടിയും മഴയും ഉണ്ടായി കാട്ടിലുള്ള അരുവിയിൽ വെള്ളം കയറി. അമ്മ കുറുക്കൻ ഗുഹയിലേക്ക് വരാൻ കഴിയാതെ കുടുങ്ങി. വൈകുന്നേരമായിട്ടും അമ്മ വരാത്തതിൽ വികൃതിക്കുറുക്കന് വലിയ വിഷമം തോന്നി. അവനു വിശപ്പ് സഹിക്കാൻ വയ്യാതായി. സ്വന്തമായി ഇര പിടിക്കാനൊന്നും അവനു അറിയില്ലല്ലോ? അങ്ങനെ രണ്ടു ദിവസങ്ങൾക് ശേഷം വെള്ളമിറങ്ങിയപ്പോൾ അമ്മക്കുറുക്കൻ തിരിചെ്ചത്തി. അമ്മ യെ കണ്ട കുഞ്ഞിക്കുറുക്കന് സന്തോഷമായി. തീറ്റതേടി ഭക്ഷണം കണ്ടെത്തുന്ന തിന്റെ മഹത്വം അവനു മനസ്സിലായി. പിന്നീടുള്ള കാലം അമ്മയോടൊപ്പം ഇര പിടിക്കാൻ പോയി അവർ സുഖമായി ജീവിച്ചു. Nafeesa Minshida..2b


</story> </>
നസീഫ മിൻശിദ
2 B ജി.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ