ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം മഹാമാരികളെ

17:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം മഹാമാരികളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം മഹാമാരികളെ

ലോകാരോഗ്യസംഘനയുടെ നിർവചനപ്രകാരം ആരോഗ്യ മെന്നാൽ സമ്പൂർണ-ശാരീരിക-മാനസിക-സാമൂഹിക സുസ്ഥിതിയാണ്; അല്ലാതെ രോഗങ്ങൾ ഇല്ലാത്ത അവസ്ഥ എന്നതുമാത്രമല്ല.ആരോഗ്യം ഒരു മനുഷ്യന്റെ ജീവിതരീതിയെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്.ഒരു വ്യക്തിയുടെ ശരീരപ്രകൃതം കണ്ടാൽത്തന്നെ മനസ്സിലാകും ആ വ്യക്തിയുടെ ആരോഗ്യം എങ്ങനെയുള്ളതാണെന്ന്.ആരോഗ്യം മൂന്നു വിധത്തിലുണ്ട്.ശാരീരികാരോഗ്യം,മാനസികാരോഗ്യം,സാമൂഹി കാരോഗ്യം.കായികപ്രവർത്തനങ്ങളിലേർപ്പെടാനുള്ള ശരീരത്തിന്റെയും വിവിധ ധർമങ്ങൾ നിർവഹിക്കുന്നതിനുള്ള ആന്തരിക അവയവങ്ങളുടെയും കഴിവാണ് ശാരീരികാരോഗ്യം.മനസ്സിന്റെ ആരോഗ്യ മാണ് മാനസികാരോഗ്യം.സമൂഹത്തിലെ വ്യവസ്ഥിതികളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള വ്യക്തിയുടെ കഴിവാണ് സാമൂഹി കാരോഗ്യം.ഈ മൂന്നു ഘടകങ്ങളും ചേർന്നാൽ മാത്രമേ ഒരു വ്യക്തിക്ക് യഥാർത്ഥ ആരോഗ്യം കൈവരിക്കാൻ സാധിക്കൂ.ആരോഗ്യമില്ലാത്ത ഒരു വ്യക്തിക്ക് പ്രതിരോധശേഷി കുറവായിരിക്കും.പ്രതിരോധശേഷി കുറയൂന്നതുമൂലമുണ്ടാകുന്ന ദോഷങ്ങൾ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.ഈ സാഹചര്യത്തിൽ നാം രോഗങ്ങളെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്

ലോകം മുഴുവൻ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ നാം ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ആരോഗ്യം.കൊറോണ വൈറസ് പ്രതിരോധശേഷി കുറ വുള്ളവർക്കും വയോജനങ്ങൾക്കും മറ്റുള്ള അസുഖങ്ങൾക്ക് ഇരയായവർക്കുമാണ് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ. 'എബോള' എന്ന വൈറസിനെ ഇല്ലാതാക്കിയ ഒരു കഥ ഇന്നു നമ്മുടെ ലോകത്തിന് പറയാനുണ്ട്.അതിനുശേഷം ഇന്ത്യ വെളളക്കാരിലൊതുങ്ങിയപ്പോൾ 'വസൂരി’.പിന്നീട്,ഈ അടുത്തകാലത്ത് കേരളത്തിലെത്തിയ 'നിപ’.ഇപ്പോഴിതാ കൊറോണയും.ഈ സാഹചര്യങ്ങളിലെല്ലാം ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതുപോലെയുള്ള അവസ്ഥ ഒരിക്കൽക്കൂടി ഉണ്ടാകാതിരിക്കാനാണ് നാം ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത്.

ഇത്തരം മഹാമാരികളെ ചെറുത്തുനിൽക്കാൻ ആവശ്യമായ ഒരു പ്രധാന ആയുധമാണ് രോഗപ്രതിരോധശേഷി.അത് കുറവുള്ളവർ ന ന്നായി ഭക്ഷണം കഴിക്കണം.ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം.പ്രതിരോധശേഷി വർധിപ്പിക്കാനായി കടയിൽനിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങി പിന്നീട് ഭക്ഷ്യവിഷബാധ പിടിപെട്ട് അതിന് ചികിത്സിക്കേണ്ട സാഹചര്യം ഉണ്ടാകരുത്.അതിനാൽ വീട്ടുപരിസരത്ത് തന്നെ ഇവ കൃഷിചെയ്താൽ നമുക്ക് കണ്ണുംപൂട്ടി ഭക്ഷിക്കാം.