17:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19512(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വിലസീടുന്നു ഭീകരൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിലെ വുഹാനിൽ
നിന്നും പറന്നെത്തി ഭീകരൻ
ലോകം മുഴുവനും കീഴടക്കി
വിലസിടുന്നു ഈ ഭീകരൻ
കീരിടമണിഞ്ഞ കൊറോണ
എന്ന മഹാമാരി വൈറസ്
കോ വിഡ്- 19 എന്ന പേരിലും
നാം അറിയും ഈ വൈറസ്
വിദ്യാലയങ്ങൾക്ക് അവധി നൽകി
ആരാധനാലയങ്ങൾ അടച്ചു പൂട്ടി
കടകൾ, കച്ചവടങ്ങൾ കാറ്റിൽ പറത്തി
തെരുവുകൾ നിശ്ചലമാക്കി
ലോകജനത ഒന്നടങ്കം ഭീതിയിലായ ഇതാദ്യ സംഭവം
ജാതിയില്ല, മതമില്ല, പ്രായമില്ല
മനുഷ്യ ശരീരം മാത്രം മതി.
എന്തൊരു ദുരിത കാഴ്ച്ച ഇത്.
ഒന്നിച്ചു മുന്നേറ്റം ഒട്ടും ഭയമില്ലാതെ,
തുടച്ച് മാറ്റാം ഈ വൈറസിനെ .......