10:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28015(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയാം ഭൂമി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമിയിൽ മാറോടു ചേർന്നണ
ഞ്ഞെത്രനാൾ നമ്മൾ വസിച്ചീടുന്നു
സ്നേഹത്തിൻ അമ്മയാം ഭൂമിതൻ ഭംഗിയെ
എത്ര വർണിച്ചാലും തീരുകില്ല
സുന്ദര പുഷ്പങ്ങൾ വിടരുന്ന ഈ മണ്ണിൽ
ഭംഗിയാം ഭാഷകൾ എത്രയെത്ര
തിങ്ങിനിറഞ്ഞു ഭംഗിയായ് നിൽക്കുന്ന
മരങ്ങളെ കാണുമ്പോൾ കുളിരുകോരും
ഇപ്പോഴീ ഭൂമിയെ കാണുമ്പോൾ എന്മനം
സങ്കടപൊയ്കയായ് മാറിടുന്നു
കുന്നുകളില്ല മരങ്ങളില്ല ഈ
പുഴയതോ വറ്റി വരണ്ടു പോയി
മാലിന്യമെല്ലാം കുമിഞ്ഞുകൂടി ഇന്നോ
വായുമലിനീകരണമായി
രോഗങ്ങളേറെ പടർന്നുകേറി ഇന്നു
മനുഷ്യരെല്ലാമെ രോഗികളായ്
മാറ്റിടേണം നാം നമ്മുടെ ചെയ്തികൾ
നമ്മുടെ ജീവൻ നിലനിർത്താനായ്
മാലിന്യമൊക്കെയും മുക്തമാക്കിടാം
രോഗപ്രതിരോധശേഷി കൂട്ടാം