16:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38096(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ കൈയൊപ്പ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ തൻ മടിത്തട്ടിൽ ഉറങ്ങുവാനായി
ദൈവം കനിഞ്ഞൊരെൻ പ്രകൃതി
ഈ പ്രകൃതിയുടെ വിരിമാറിൽ
നമ്മൾ ഓരോരുത്തരും
വിരിയുന്ന പുഷ്പമായി മാറിടുന്നു
ഇന്നെൻ പ്രകൃതിയുടെ സൗന്ദര്യ ഭാവങ്ങൾ
പകർച്ചവ്യാധികളാൽ ഇരുണ്ടുപോയി
വറ്റി വരണ്ട നദീതടങ്ങളും
വെട്ടി മാറ്റി വൃക്ഷ ലതാദികളും
വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും
ഈവ്വണ്ണമുള്ളവ പ്രകൃതിക്ക് ഭാരമായി
താങ്ങുവാൻ കഴിയാതെ പോകവേ
നമ്മളോരോരുത്തരും പ്രകൃതി ദുരന്തത്തിൽ
മൂകസാക്ഷികളായി മാറിടുന്നു
ഹേ !മനുഷ്യരെ നിങ്ങളോർത്തുകൊള്ളുവിൻ
ഞാൻ മലിനമാകുന്ന ഓരോ നിമിഷവും
നിങ്ങൾ തൻ ആത്മവിശുദ്ധിയുമായുസും
ഇന്നീ പ്രകൃതിയിൽ കൊഴിഞ്ഞു പോകുന്നു.