16:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അന്ത്യതാളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിക്ക് നീലക്കുറിയുമായ് വന്നൊരാ...
മഴയുടെ താളം മറന്നുവെന്നോ?
മധുരമായ് പാടുന്ന കിളിയുടെ നാദവും
യവനികക്കുള്ളിൽ മറഞ്ഞുവെന്നോ?
കളകളമൊഴുകുന്ന പുഴയുടെ മർമര മിന്നാരവും അറിയാതകന്നതെന്തോ?
ഇളവെയിൽ പോലും കത്തിപ്പടരുന്ന പുലരിയിൽ ആരോ തെങ്ങുന്നുവോ...???
മഞ്ഞിൻ കണങ്ങളെ മാറോടണക്കുന്ന
പുൽകൊടി ഇന്നൊരു തീപന്തമായി.. !!
മലരും മധുവും തന്നൊരാ പുഷ്പങ്ങൾ
അന്ത്യനിദ്രക്കായ് ഒരുങ്ങുന്നുവോ !!!
കാട്ടരുവികൾ കെട്ടും
വെള്ളിക്കോലുസുകൾ
എന്തേ നിറമറ്റു വീണു മണ്ണിൽ !!