ഭീഷണി

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമരാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്.

ജെനിഫർ ജോസഫ്
4 A ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത