18:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയും മനുഷ്യനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യഗണത്തിൻ നാശം വിതയ്ക്കാൻ
കൊറോണ എന്നൊരു ഭീകരൻ വന്നു
യമരാജന്റെ സദസ്സിൽ നിന്നും
നേരെ ഭൂമിയിലേക്ക് പതിച്ചു
മനുഷ്യരെയെല്ലാം വെറുമൊരു
ചോദ്യചിഹ്നമായ് മാറ്റിയവൻ
നഗരവും ഗ്രാമവും എല്ലാംതന്നെ
ജനങ്ങളില്ലാതെ ശൂന്യമായി
തുരത്തിയോടിക്കാൻ ജന്മമെടുത്തവർ
ഭൂമിയിലുണ്ടെന്നറിഞ്ഞില്ലവൻ
അവരുടെ ഉള്ളിലെ ധൈര്യം കണ്ടവൻ
ഭയന്നുവിറച്ചു നിശ്ചലമായി
ചിരിയും കളിയും എല്ലാം തന്നെ
പൊടുന്നനെ നിർത്തലാക്കിയവർ
വീട്ടിലിരുന്നുകൊണ്ടവർ അവരുടെ
സന്തോഷം കണ്ടെത്തി അങ്ങനെ
കാലം പോകെ പോകെ കോറോണേ
കൊറോണയെ ഞങ്ങൾ അതിജീവിക്കും.