കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/കവിത

14:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajalekshmi (സംവാദം | സംഭാവനകൾ) ('== '''ഇനി''' == അക്ഷരങ്ങളത്രയും <br> പിടഞ്ഞുവീണു മരിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇനി

അക്ഷരങ്ങളത്രയും
പിടഞ്ഞുവീണു മരിച്ചിരിക്കുന്നു
വാക്കുകളോ വിള്ളലേറ്റ്
വികൃതമായിക്കഴിഞ്ഞു
വരികളാവട്ടെ ദിശയറിയാതെ
നെട്ടോട്ടമോടുന്ന തിരക്കിലാണ്
പക്ഷെ ഇന്നോളം പടർന്നിറങ്ങിയ
മഷി മൊഴിയാതിരുന്നില്ല
ഇനി നീയൊരു കവിയല്ല
മറിച്ചൊരു കവിതയാകുക
വലിച്ചു ചീന്തുന്ന കരങ്ങളെ
കടിച്ചു കീറുന്ന
ചുവന്നു പൂത്ത കവിത.............

                               അഞ്ജലി 10B