ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/തേങ്ങുന്ന ഭൂമി

14:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തേങ്ങുന്ന ഭൂമി | color= 2 <!-- 1 മുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങുന്ന ഭൂമി

 
 ലോകർക്കു കാവലായി നിൽക്കുന്നൊരമ്മയെ ചൂഷണം ചെയ്യുന്നതെന്തിനെൻ മക്കളേ......
 കാടുകൾ, മേടുകൾ, വൃക്ഷലതാദികൾ അങ്ങനെ പോകുന്നു നിരനിരയായി
 പ്രകൃതിയെന്നമ്മയെ കൊന്നുചിരിക്കുന്ന
 പലരുണ്ടീ ഭൂമിയിൽ വാഴുന്നവർ
 ജന്മം കൊടുത്തൊരീ മാതാപിതാക്കളെ
 വൃദ്ധസദനത്തിലാക്കി പോകുന്ന മാനുഷർ
 പ്രകൃതിയാം ദേവിയെ ശൂന്യമായി
 തീർക്കുന്ന കഴുകൻ കണ്ണുകൾ ഏറെയുണ്ട്
 എന്തോ നാം മറന്നിടുന്നു
 പോയ്പോയ കാലത്തിൻ നന്മതൻ
 വിളനിലമാം ഈ പോറ്റമ്മയെ
 ഇന്നോ ചിലർ
 വന്യമൃഗങ്ങൾ തൻ പാർപ്പിടം ശൂന്യമായി തീർക്കുന്നു
 പാപത്തിൻ കറ കഴുകി കളഞ്ഞ
 ജീവനാഡികളും വറ്റി വരണ്ടിരിക്കുന്നു.
 വൈകാതെ നടന്നടുത്തിടാം........
 തിരിച്ചറിവിൻ പുത്തൻ വിഹായസ്സിലേക്ക്
ദേവീ...... നീയും എൻ അമ്മയെന്ന
 നിത്യ സത്യത്തിലേക്ക്.


   


സേതുലക്ഷ്മി . പി
9 B ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത