12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജനതാ കർഫ്യൂ...!!! <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയുടെ ചങ്ങലക്കണ്ണി പൊട്ടിക്കുവാൻ
പിറന്നോരൊഴിവ് ദിനമാണീ കർഫ്യൂ
പരീക്ഷണമാണ്, നമ്മുടെ സംയമനത്തിൻ്റെ
പരിരക്ഷണമാണ്, നമ്മുടെ സഹവർത്തിത്വത്തിൻ്റെ
പരിച്ഛേദമാണ്, നമ്മുടെ സഹകരണത്തിൻ്റെ
ദുഃഖ മാണെങ്കിലും പ്രിയ സോദരരെ
പിരിയാം നമുക്ക്, നിശബ്ദരായ്
അകന്ന് കഴിയാം ശരീരം കൊണ്ട്
അടുപ്പിക്കാം സുമനസ്സുകളെ
ജാതി-മത ചിന്തകൾക്കപ്പുറം
ഒന്നുചേരാം നാളെയുടെ
പുതിയ സൂര്യോദയത്തിൽ
വ്രതമാണ്, പ്രതിജ്ഞയാണ്
വഴങ്ങുവാനതിന് ശക്തരാകണം
അനുഷ്ഠിക്കാം, പാലിക്കാം..
കണ്ണു ചുറ്റുവട്ടത്തോടണം.
കരുതലുണ്ടാവേണം
ഒരാളും വീഴാതിരിക്കാൻ