ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്.

17:21, 16 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Iringannurhss (സംവാദം | സംഭാവനകൾ)

ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്.
വിലാസം
ഇരിങ്ങണ്ണൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
16-02-2010Iringannurhss



ചരിത്രം

എടച്ചേരി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഇരിങ്ങണ്ണൂര്‍ ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഏതാണ്ട് ചെറിയ കുന്നുപോലുള്ള വിശാലമായ പുറക്കാലുമ്മല്‍ പറമ്പിലാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്താന്റെ പേരു തന്നേയാണ് സ്കൂളിനും സ്വീകരീച്ചത് . സ്ഥാപനത്തീന്റെ ചരീത്രത്തീന് 47 വര്‍ഷത്തെ പഴക്കമുണ്ട്. 1954 മാച്ച് മാസത്തീല്‍ അന്നത്തെ മലബാര്‍ കലക്ടര്‍ പീ കെ നമ്പ്യാരെ എന്തോ ആവശ്യത്തീന് ഇരീങ്ങണ്ണൂരീലെ പൗര മുഖ്യന്മാര്‍ സമീപീക്കുകയുണ്ടായി വിദ്യാഭ്യാസ തല്പരനായ നംബ്യാര്‍ അവര്‍ ക്കൊരു സ്കൂള്‍ വാഗ്ദാനം ചെയ്തു. പൗരമുഖ്യരില്‍ പ്രധാനിയായിരുന്ന മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാര്‍ അത് സസന്തോഷം ഏറ്റെടുത്തു.1957 ജൂണ്‍ 7 ന് ഇപ്പോള്‍ ഇരിങ്ങണ്ണൂര്‍ എല്‍.പി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥലത്ത് 6,7,8 ക്ലാസുകള്‍ ആരംഭിച്ചു.പിന്നീട് 9,10 ക്ലാസുകളും ആരംഭിച്ചു. തുടക്കത്തിലുണ്ടായിരുന്ന 192 വിദ്യാര്‍ത്ഥികളില്‍ ആദ്യത്തെ കുട്ടി അരയാക്കണ്ടിയില്‍ അപ്പുക്കുട്ടനായിരുന്നു.ആദ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക് 52% വിജയമാണ് ലഭിച്ചത്.1958 ല്‍ മുഖ്യമന്ത്രി ഇ.എം.എസ് .നമ്പൂതിരിപ്പാടാണ് സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.1959 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥലത്ത് സ്കൂള്‍ ആരംഭിച്ചു. ഡോക്ടര്‍മാര്‍,അധ്യാപകര്‍,അഡ്വക്കേറ്റുമാര്‍,പോലീസുകാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരെ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവരാണ് ഫാറൂഖ് കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പി.മമ്മു, മൂരിപ്പാറ രാമകൃഷ്ണന്‍, പുത്തന്‍ പുരയില്‍ മുരളി എന്നീ പ്രൊഫസര്‍മാര്‍. രമേശ് ബാബു കരിപ്പാളി ഇന്ത്യന്‍ നേവിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത (1/59) കമ്മിറ്റിയാണ് സ്കൂള്‍ ഭരണം നടത്തിവരുന്നത്. ആദ്യത്തെ കമ്മിറ്റിയുടെ പ്രസിഡന്റ് മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാരും മാനേജര്‍ കൈതയില്‍ അനന്തക്കുറുപ്പും സെക്രട്ടറി അണിയേരി ഗോപാലനുമായിരുന്നു.1980 - ല്‍ ദിവംഗതനാകുന്നതുവരെ ഹൈക്കോടതി അഭിഭാഷകനായിരുന്ന എം.പി. ബാലഗോപാലന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ മാനേജര്കടുപ്പിച്ച എഴുത്ത്‍.1993-1983-ല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം ഹാജി (പ്രസിഡന്റ്) , എം.വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), എം കുഞ്ഞിരാമന്‍ നായര്‍ (മാനേജര്‍) എന്നിങ്ങനെ 11 അംഗഭരണ സമിതിയാണ് സ്കൂളിന്റെ ഭരണം നിര്‍വഹിച്ചുവരുന്നത്. ഹയര്‍ സെക്കന്ററിയിലടക്കം 1350 -ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന സ്ഥാപനമാണിത്.18 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 59 അധ്യാപകരും 6 നോണ്‍ടീച്ചിങ് സ്റ്റാഫുമാണുള്ളത്.അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 14 അധ്യാപകര്‍ പ്രവര്‍ത്തിച്ചുവരുന്നു.ആദ്യത്തെ പ്രധാന അധ്യാപകന്‍ വി.പി പത്മനാഭക്കുറുപ്പായിരുന്നു. കെ.കെ വിമലയാണ് ഇപ്പോഴത്തെ പ്രധാനഅധ്യാപിക.

അത്തൂര്‍കണ്ടി ക്യഷ്ണന്‍നായര്‍ ആദ്യകാല പി.ടി.എ പ്രസിഡന്റാണ്. പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമകുറുപ്പിന്റെ കാലത്താണ് പി.ടി.എ യുടെ വക കാന്റീന്‍ നിര്‍മ്മിച്ച് സ്കൂളിനു് സംഭാവന ചെയ്തത്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് കെ രാജന്‍.സ്കൂളിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും പി.ടി.എ യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ എക്കാലത്തുമുണ്ടായി.വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വിജയശതമാനവും മെച്ചപ്പെടുത്തുന്നതിന് പ്രഗത്ഭരായ അധ്യാപകരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.

ചാത്തുമാസ്റ്റര്‍ പ്രസിഡന്റും എം.വേണുഗോപാലക്കുറുപ്പ് സെക്രട്ടറിയും പവിത്രന്‍മാസ്റ്റര്‍ മാനേജരും ആയിട്ടുള്ള കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണ സമിതി. കടുപ്പിച്ച എഴുത്ത്

1957 ലാണു ഈ വിദ്യാലയം സ്ഥാപീച്ചത്.

ഭൗതികസൗകര്യങ്ങള്‍

10 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ് ക്രോസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • ഹെല്‍ത്ത് ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • കാര്‍ട്ടൂണ്‍ ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • മാത് സ് ക്ലബ്ബ്
  • ഇംഗ്ളീഷ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്

മാനേജ്മെന്റ്

‍ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പവിത്രന്‍ മാസ്ര്റ്റാണ് ഇപ്പോള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററാണ് വീമല കെ കെ., ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ രാജ്കുമാര്‍ പി ആകുന്നു

മുന്‍ സാരഥികള്‍

  1. പത്മനാഭക്കുറുപ്പ് വി പി
  2. കുഞ്ഞപ്പ നംബ്യാര്‍
  3. ശങ്ങ്കര നമ്പ്യാര്‍
  4. രാമന്‍ എം പി
  5. ബാലകകൃഷ്ണന്‍ കെ വി
  6. ദേവി വി പി
  7. ഹരിദാസന്‍ എ
  8. രാമചന്ദ്രന്‍ ടി
  9. ചാത്തു ടി
  10. കമല
  11. വിമല കെ കെ</font‍>


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രഫസര്‍ പി.മമ്മു
  • പ്രഫസര്‍ മൂരിപ്പാറ രാമകൃഷ്ണന്‍
  • പ്രഫസര്‍ പുത്തന്‍ പുരയില്‍ മുരളി
  • രമേശ് ബാബു കരിപ്പാളി ഇന്ത്യന്‍ നേവി
  • അസീസ് തായമ്പത്ത് ഇന്ത്യന്‍ വോളി

വഴികാട്ടി

<<googlemap version="0.9" lat="11.718721" lon="75.607524" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri ഇരിങ്ങണ്ണൂര്‍ 11.712964, 75.606279