ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

07:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
തിരിച്ചറിവ്


പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ
അറിഞ്ഞ് ജ്യോതിർഗോളങ്ങളെ അമ്മാനമാടി
ലോകത്തെ കാൽക്കീഴിലാക്കി
 പ്രകൃതിയെ ചവിട്ടിമെതിച്ച്
ജീവജാലങ്ങളെ തടവിലാക്കി വംശനാശത്തിലെത്തിച്ച്
മതവും സമ്പത്തും അഹങ്കാരമാക്കിയ
പരിണാമശ്റേണിയിലെ മികച്ച സൃഷ്ട്ടി ഇന്ന്
സ്വയം തടവറയൊരുക്കി ഭൂമിയുടെ മടിത്തട്ടിൽ അഭയം പ്രാപിച്ച്
തിരിച്ചറിവ് നേടിയിരിക്കുന്നു ! എത്ര കാലം?

വാൽക്കഷ്ണം : നായുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും...................
 

കാളിദാസ് . ബി
1 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത