പച്ചത്തലപ്പുകൾ തളിർത്തുനിൽക്കുന്ന വിദ്യാലയ മുറ്റത്തെ പൂചെടികളെല്ലാം എരിയുന്ന വെയിലേറ്റ് വാടിക്കരിഞ്ഞിരിക്കാം ഞങ്ങളെക്കണാതെ ഏറെക്കരഞ്ഞിരിക്കാം യാത്ര പറയാതെ പിരിയുന്ന നേരത്ത് കാണാതെ പോയ ചെമ്പകത്തൈ ദാഹനീരിനായ് ഏറെകൊതിച്ചിരിക്കാം കാലം കയറൂരി വിട്ട സൂക്ഷ്മ വിഷബിന്ദു കാറ്റിന്റെ കൈകളിൽ വിഷം പുരട്ടുന്നു അഴുകി ദ്രവിക്കാത്ത പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ പാറി പ്പറന്നു കളിക്കുന്നു പേടിയാകുന്നെനിക്ക് ദൂരേക്ക് നോക്കുവാൻ വെയിലൊരുനദിയായ് ഒഴുകി വന്നെന്റെ പച്ചില തോപ്പിനെ തീയിട്ടു കളയുന്നു ഉറക്കം വരാതെ കരയുന്നുരാത്രിഞാൻ എത്തുന്നു വീണ്ടുമെൻ വിദ്യാലയത്തിൽ കണ്ടു മഴയിൽ തളിർത്ത ചെടികളെ നിറയെ പൂവിട്ട ചെമ്പക തൈയും ഇളം കാറ്റിലാടി സുഗന്ധം പരത്തുന്നു