ലോകത്തിലാകെ പുതിയൊരു വൈറസ്
പ്രതിരോധിക്കാം നമുക്ക് പോരാടാം
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ
ചില നേരത്ത് സൂക്ഷിച്ചാൽ ...
ഇടയ്ക്കിടെ സോപ്പുപയോഗിച്ച്
കൈകൾ കഴുകാം ശുചിയാക്കാം...
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും പൊത്തീടാം...
സർക്കാറിൻ ഉപദേശം കേൾക്കാം
യാത്രകളൊക്കെയൊഴിവാക്കാം...
വീട്ടിലിരിക്കാം സുരക്ഷിതമായി
കൊറോണയെ തുരത്തീടാം
നിപ്പയെ പ്രളയത്തെ തോൽപ്പിച്ചവർ നാം
കൊറോണയേയും അതിജീവിക്കാം
വൈഗ പ്രസാദ്
അഞ്ചാം ക്ലാസ് [[|വിജ്ഞാനോദയം എൽ.പി സ്കൂൾ കൊളവല്ലൂർ]] പാനൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത