GhssKochannur/അസുരവിത്ത് (കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GhssKochannur (സംവാദം | സംഭാവനകൾ)

വുഹാനിൽ നിന്നാണത്രെ ഈ വിത്ത്

<poem>

പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ അനർത്ഥങ്ങൾ അനവധിയത്രെ ! കണ്ണിനു കാണാത്ത വിത്താണിതെങ്കിലും കണ്ണീർ പൊഴിക്കുവാൻ കാരണമാക്കിടും വിത്തത്രെ ! ചാരെയിരുന്നോരെ ദൂരേക്ക് നിർത്തുവാൻ കല്പിച്ചരുളിയ ആപത്തിൻ വിത്തത്രെ ! മർത്യന്റെ ആർത്തി യകറ്റിയൊരി വിത്ത് ഘോഷങ്ങളാപത്തെന്നോതിയതീ വിത്ത് ! കാടും കടലും മരുഭൂമിയും താണ്ടി , മാമലനാട്ടിലും മുളകളേറുന്നു . ചങ്ക് തുളച്ചുവളർന്നൊരീ വിത്ത് പങ്കിട്ട് പാരിനെ തളർത്തിയോരാപത്ത്! നാളേക്ക് കരുതലായ് വേണ്ടയീ വിപത്ത് കരുതലോടെയകറ്റിടേണം ഈ മുസീബത്ത് ! ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ - പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും വീണ്ടെടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!

<poem>

മുനസ്സാബാനു പി എം ക്ലാസ്സ് ഏഴ് ബി ജി എച്ച് എച്ച് എസ് കൊച്ചനൂർ

"https://schoolwiki.in/index.php?title=GhssKochannur/അസുരവിത്ത്_(കവിത_)&oldid=806108" എന്ന താളിൽനിന്ന് ശേഖരിച്ചത്