കൊച്ചു മുല്ല
മുറ്റത്ത് നാട്ടു ഞാൻ കൊച്ചു മുല്ല
വെള്ളമൊഴിച്ചു നോക്കിയെന്നും
പൂവിരിയാക്കാനായി കാത്തിരുന്നു
പൂമ്പാറ്റ ചുറ്റും പാറി വന്നു
പൂമണം വീശി വിടർന്നു നിന്ന്
ഇന്നിതാ പൂക്കൾ വിരിഞ്ഞുവല്ലോ
പൂന്തേൻ കുടിക്കാൻ പാറി വന്നു
അഴകുള്ള പൂമ്പാറ്റ എത്രയെത്ര
ആനന്ദം എനുള്ളിൽ നിറഞ്ഞുവല്ലോ
തുള്ളിക്കളിച്ചു ഞാൻ താളമിട്ടു
വാടാതെ ഓടിയാതെ കാത്തിരുന്നു