10:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13752(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ യുടെ പിടിയിലമർന്ന തിൽപിന്നെ
ബാല്യമാണ് സുഖമെന്നാരു പറഞ്ഞു
യൗവനമാണൂചിതമെന്നാരു പറഞ്ഞു
വാർദ്ധക്യം സ്വസ്ഥമാണെന്നാരു പറഞ്ഞു
വീണ്ടും ഇവിടെ ഒരു പ്രഭാതം വിരിയട്ടെ
വീണ്ടും ഇവിടെയൊരു ജാലകം തുറക്കട്ടെ
കൊറോണയാൽ നമ്മൾ കൂട്ടിലടയ്ക്കപ്പെട്ടൂ
സ്കൂളുകൾ വെറും നോക്കുകുത്തികളായി
അറിയാതെ ഞാനാശിച്ചു പോകുന്നു
എന്തേ കുഞ്ഞേ വരാത്തത് വരാത്തത്
കൂട്ടിലടയ്ക്കപ്പെട്ട ജീവിതമേ
പിടിച്ചുനിൽക്കാനാത്മശക്തി നൽകണേ
മരണം വിതയ്ക്കും വൈറസിൽ നിന്നും മോചനം
നാളെ യിലാണ് പ്രതീക്ഷ ,നാളെ ഇവിടെ രു
കുളിർകാറ്റ് വീശട്ടെ വിരിയട്ടെ ഇവിടൊരു പുതുവസന്തം