നേരിടാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം ഈ മഹാമാരിയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം ഈ മഹാമാരിയെ

പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധമാർഗത്തിലൂടെ....
അകലം പാലിച്ച് നേരിടാം നമ്മൾക്കീ -
കൊറോണ എന്ന മഹാമാരിയെ
ചൈനയിൽനിന്നു വന്ന മഹാമാരി
ലോകമാകെയും ഭീതിയിലാക്കി
എല്ലാവിടേയും , എല്ലാവരെയും
ഈ ദുരന്തം ഇന്ന് ഭീതിയിലാക്കി
ഒഴിവാക്കിടാം നമ്മൾക്കീ സന്ദർശനങ്ങൾ
ഒഴിവാക്കിടാം ഹസ്തദാനം
ശുചിത്വമോടെ കരുതലോടെ
മുക്തിനേടാമീ ദുരന്തത്തിൽ നിന്ന്
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന കൂട്ടരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയാണ്
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന സന്ദേശം
മടികൂടാതെ നമുക്ക് പാലിച്ചിടാം.
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
അകലം പാലിച്ച് നേരിടാം നമ്മൾക്കീ -
കൊറോണ എന്ന മഹാമാരിയെ
കൊറോണ എന്ന മഹാമാരിയെ
 

ദേവിക സി എസ്
6 ബി വി.ബി.യു.പി.എസ് പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=നേരിടാം_ഈ_മഹാമാരിയെ&oldid=788763" എന്ന താളിൽനിന്ന് ശേഖരിച്ചത്