സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/കാത്തുവെച്ചൊരു "ഉമ്മ ''

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തുവെച്ചൊരു "ഉമ്മ '' <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തുവെച്ചൊരു "ഉമ്മ

.............................................................
അമ്മക്ക് നൽകുമെൻ ഉമ്മയെന്നും
ഭൂമിക്കുമായി ഞാൻ കരുതി വെയ്ക്കും
അരുമയാം മക്കളെ പോറ്റുന്ന മാതൃത്വം
സ്നേഹമാലിംഗനം ചെയ്യുമെൻ ഭൂമിയും


കരയല്ലേ നിൻ ദുഖം കാണുന്നു ഞങ്ങൾ
മഴയില്ല വയലും നദിയുമില്ല
മക്കളാം ഞങ്ങളെ വാരി പുണർന്നനിൻ
മാറിടം നാം തന്നെ പിളർന്നുവല്ലോ

മുറിച്ചുമാറ്റിയും മണ്ണിട്ട്മൂടിയും
മണ്ണിടിച്ചും തീർത്തു നിൻ ജീവനും
നേരം പുലരുന്നു പുലരിയില്ലാതെ
കുളിരും തളിരുമൊന്നുമില്ലാതെ

ഇനി എത്രനാളുകൾ കാത്തു നിൽക്കേണം
കരുതിവെച്ചോരുമ്മ നിൻ കവിളിലേകാൻ


             

ആസിയ എം എസ്
7 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത