11:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12060(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കണ്ണീർ ഭൂമി | color= 2 }} <center> <poem> കരയുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയുന്ന ഭൂമിയുടെ
കണ്ണീർ കാണാതപ്പോയ
മക്കളെ..
മണ്ണിന്റെ വേദനയുടെ
കണ്ണീർ തുടക്കാൻ മടികാണിക്കും മനുഷ്യരെ...
ആ കണ്ണീരിലിൽ നിങ്ങളുടെ ചരമഗീതമുണ്ട്.
സ്വർണ്ണ നിറമാർന്ന ആദിത്യനെ കാണാനില്ല
മായ്ച്ചു കളഞ്ഞില്ലെ നീ.
ഭൂമിയുടെ ചുടിലരക്തത്തിൽ വിഷം നീ ചേർത്തില്ലേ
കറുത്തരക്തമായി
കണ്ണീരുമാത്രമായി
ഈ ഭൂമി മാറുന്നു.
ഭൂമിയുടെ കാലിനെ വെട്ടികളഞ്ഞില്ലെ നീ.
നിൻക്രൂരകൃത്യങ്ങൾ
പ്രകൃതിയുടെ നീതിപുസ്തകത്താളുകളിൽ എഴുതിവെക്കപ്പെട്ടു.
കണ്ണുനീർ പൊഴിക്കുന്ന ഭൂമിയുടെ താങ്ങാകാൻ
ജീവൻ തുടിപ്പുളള പ്രകൃതി ദേവിയ്ക്ക് കരുത്താകാൻ
നല്ല മനസ്സുമാത്രം മതി..