അന്തമാം ലോകത്തു നിന്ന് പുറത്തു വന്നു ഭീകരൻ
സന്തോഷമില്ലാതെ നമ്മൾ വീട്ടിലിരികുന്നു..
കൊറോണ എന്നുള്ള ഇത്തിരി ഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി
നിന്നെ നേരിടാൻ ഞങ്ങൾക്ക് കഴിയും
എന്തെന്നാൽ ഞങ്ങൾ ഒന്നാണ്
പൊരുതും ഞങ്ങൾ അകലം പാലിക്കും
മാസ്ക് ധരിക്കും കൈകൾ കഴുകും.
ആരോഗ്യ രക്ഷകായ് , നാടിന്റെ രക്ഷക്കായി...
എങ്കിലും നമ്മളീ ഭൂമിയിൽ എത്ര നിസ്സാരരെന്നു തിരിച്ചറിയാം...
കാലമേ !നിൻ നാടക ശാലയിൽ നടിക്കുന്നവരാം മനുജർ ഞങ്ങൾ.....
വിഷുവില്ല.. ഈസ്റ്ററില്ല, പൂരങ്ങളില്ല
ഊണില്ല, ഉറക്കമില്ല വലഞ്ഞു വർത്തിക്കുന്നു
ആരോഗ്യ പ്രവർത്തകർ, പോലീസുകാർ
വിധിതൻ വിളയാട്ടവും മനുഷ്യർ തൻ നിസ്സാരതയും.
എല്ലാം ഉളവാക്കി എന്നിലൊരു നടുക്കവും
എങ്കിലും ഞങ്ങൾ നേരിടും ഈ കൊറോണയെ
കരുത്തോടെ ഉശിരോടെ ഒറ്റകെട്ടായി
കാരുണ്യമിരു കൈയും കൂട്ടിതാൻ തഴുകുമേ
പാരുഷ്യമൊഴിയട്ടെ, വാഴട്ടെ, 'നവലോകം '.
ശിവശങ്കർ. H
8 [[|പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം]] കായംകുളം ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത