ദിനമിന്നിതേതെന്ന് അറിയാതെ മാനുജർ പുകയുന്നു വീടിന്നകത്തളത്തിൽ വെറുതെ പുറത്തൊന്നിറങ്ങുവാൻ പോലും ഭയക്കുന്നിതേവരും ഉൾത്തടത്തിൽ രൂപമില്ലാത്തൊരു വൈറസിനെ ചൊല്ലി രൂപമുള്ളേവരും പരിഭ്രാന്തിയിൽ രാപകലില്ല ഉറക്കവുമില്ലാതെ മാലോകരൊന്നാകെ ഭീഷണിയിൽ ഇപ്പൊഴോ മാനുജൻ ഓർത്തു തൻ ദൈവത്തെ ഈയാണ്ടിനായ് കരഞ്ഞീടുന്നു ദൈവം ക്ഷമിക്കും അതിപ്പോഴല്ലിന്നുമ - ല്ലപ്പോൾ മനുജൻ ശരിയാകുമ്പോൾ